CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 51 Minutes 15 Seconds Ago
Breaking Now

നാന്‍ സാമിയല്ല , സിങ്കം 4 എന്ന് പ്രേക്ഷകര്‍

വിക്രത്തെ നായകനാക്കി ഹരി സംവിധാനം ചെയ്യുന്ന സ്വാമിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വിക്രത്തിന്റെ കരിയറിലെ വന്‍ വിജയ ചിത്രങ്ങളില്‍ ഒന്നാണ് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സാമി. സാമി 2 ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത് ഹരി തന്നെ സംവിധാനം ചെയ്ത സിങ്കം 3 യുടെ അടുത്ത ഭാഗമാണോ എന്നാണ്. രണ്ടും പോലീസ് കഥാപാത്രങ്ങള്‍. ആക്ഷന്‍ സീനുകള്‍ നിറഞ്ഞു നില്‍ക്കുന്നു. വിക്രം ആറു സാമിയെന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് വിക്രമെത്തുന്നത്. നാന്‍ സാമിയല്ലെ, ഇത് ഭൂതം എന്ന ഡയലോഗോടെയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്. എന്നാല്‍ ഇത് സിങ്കം 4 എന്നാണ് ആരാധകര്‍ പറയുന്നത്.

68000 ലൈക്കുകള്‍ ലഭിച്ചപ്പോള്‍ പതിനായിരം ഡിസ്ലൈക്കുകളും നേടി. ആദ്യഭാഗത്തില്‍ തൃഷയായിരുന്നു ചിത്രത്തില്‍ വിക്രമിന്റെ നായിക. എന്നാല്‍ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി സുരേഷാണ് നായിക,




കൂടുതല്‍വാര്‍ത്തകള്‍.