CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 17 Minutes 9 Seconds Ago
Breaking Now

ഒറ്റയൊരുത്തനും ശരിയല്ല; സ്‌കൂളില്‍ വനിതാ ജീവനക്കാര്‍ക്ക് നേരെ ലൈംഗിക അതിക്രമം; 9 വയസ്സുകാര്‍ വരെ പ്രതികള്‍; സ്വകാര്യ ഭാഗങ്ങളില്‍ കയറിപ്പിടിക്കുന്നത് വരെ പതിവ്

ജീവനക്കാരായ സ്ത്രീകള്‍ക്ക് നേരെ അശ്ലീച്ചുവയുള്ള ഭാഷയില്‍ സംസാരിക്കുകയും ചെയ്യും

ഒന്‍പത് വയസ്സ് വരെ പ്രായമുള്ള ചെറിയ കുട്ടികള്‍ പോലും സ്‌കൂളുകളില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഡിന്നര്‍ ലേഡീസ്, റിസപ്ഷനിസ്റ്റ്, ടീച്ചിംഗ് അസിസ്റ്റന്റ് എന്നിവര്‍ക്കാണ് ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നത്. ചില തെമ്മാടികള്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ കയറിപ്പിടിക്കുകയും, സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, ക്ലാസില്‍ സ്വയംഭോഗം നടത്തുകയും ചെയ്യുന്നുണ്ട്.

ഇതിന് പുറമെ ജീവനക്കാരായ സ്ത്രീകള്‍ക്ക് നേരെ അശ്ലീച്ചുവയുള്ള ഭാഷയില്‍ സംസാരിക്കുകയും ചെയ്യും. ജിഎംബി യൂണിയന്‍ നടത്തിയ പഠനത്തില്‍ പത്ത് സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് ജീവനക്കാരില്‍ ഒരാള്‍ക്ക് വീതം വിദ്യാര്‍ത്ഥികളുടെ ലൈംഗികപരമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്.

ബേബ് എന്നത് മുതല്‍ വേശ്യയെന്ന് വരെ ചില കുട്ടികള്‍ അഭിസംബോധന ചെയ്യാറുണ്ട്. കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണുകളും ചൂഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. വസ്ത്രം ഒന്ന് മാറിയിരുന്നാല്‍ ഉടന്‍ ചിത്രം പകര്‍ത്തി മോശമായി പ്രചരിപ്പിക്കുന്നതും പ്രധാന പ്രശ്‌നമാണ്.

കുട്ടികള്‍ ലൈംഗികമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെല്ലാം ജോലിയുടെ ഭാഗമായി മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കാന്‍ കൗണ്‍സിംഗ് പോലുള്ളവ ആവശ്യമാണെന്ന് ഒരു അധ്യാപിക പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.