CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 20 Seconds Ago
Breaking Now

വെയിലും മഴയും മാറിമാറി വരുന്നു; യുകെയില്‍ പനിബാധിതരുടെ എണ്ണമേറുന്നു; പോളന്‍ ലെവല്‍ സൗത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍

പൂമ്പൊടി ഉയര്‍ന്ന് ആസ്ത്മയിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നോട്ട് വെയ്ക്കുന്ന ആശങ്ക

ജലദോഷപ്പനി ബാധിക്കുന്നവരുടെ എണ്ണമേറാന്‍ വഴിയൊരുക്കി കാലാവസ്ഥ. കനത്ത മഴയ്ക്ക് പിന്നാലെ താപനില ഉയരുന്നതാണ് പനിബാധിതരുടെ എണ്ണം കൂട്ടിയത്. സൗത്ത് പ്രദേശങ്ങളില്‍ വന്‍തോതിലാണ് പോളന്‍ ലെവല്‍ ഉയരുന്നത്. ലണ്ടന്‍, വെയില്‍സ്, സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ പോളന്‍ ലെവല്‍ വളരെ ഉയര്‍ന്നിരിക്കുകയാണെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.

ഈസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളിലും ഈ കാഴ്ച ദൃശ്യമാണ്. നോര്‍ത്ത് ഈസ്റ്റ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ താരതമ്യേന അവസ്ഥ കുറവാണ്. ബുധനാഴ്ച എത്തുന്നതോടെ യോര്‍ക്ക്ഷയര്‍, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങള്‍ ഒഴികെ ഇംഗ്ലണ്ടില്‍ എല്ലായിടത്തും ഉയര്‍ന്ന തോതാകും ദൃശ്യമാകുക.

അടുത്തിടെ പെയ്ത മഴ പുല്ലും, മരങ്ങളും വളരാന്‍ ഇടയാക്കി. ഇതാണ് പോളന്‍ ലെവല്‍ വന്‍തോതില്‍ ഉയര്‍ത്തിയത്. ജൂണ്‍ എത്തുന്നതോടെ പൂമ്പൊടി ഉയര്‍ന്ന് ആസ്ത്മയിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നോട്ട് വെയ്ക്കുന്ന ആശങ്ക.




കൂടുതല്‍വാര്‍ത്തകള്‍.