CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 10 Seconds Ago
Breaking Now

ബ്രക്‌സിറ്റ് കരാര്‍ ഇല്ലെങ്കില്‍ ബ്രിട്ടനില്‍ ഭക്ഷണവും മരുന്നും തീര്‍ന്ന് പോകുമോ? ആളുകളെ ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ എംപിമാര്‍

സിവില്‍ സര്‍വ്വീസ് ബ്രീഫിംഗ് എന്ന പേരില്‍ പ്രചരിക്കുന്നത് വെറും തെറ്റായ റിപ്പോര്‍ട്ടാണെന്ന് ബ്രക്‌സിറ്റ് അനുകൂലി ജേക്കബ് റീസ് മോഗ്

ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയനുമായി കരാറില്‍ ഏര്‍പ്പെടാതെ പുറത്തിറങ്ങിയാല്‍ എന്ത് സംഭവിക്കും? ബ്രിട്ടനിലെ ഭക്ഷണവും, മരുന്നും, പെട്രോളുമൊക്കെ തീര്‍ന്ന് പോകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭയം പടര്‍ത്താന്‍ ഉദ്ദേശിച്ചുള്ള റിപ്പോര്‍ട്ടുകളെ എംപിമാര്‍ തള്ളുകയാണ്.

ചോര്‍ന്ന സിവില്‍ സര്‍വ്വീസ് ബ്രീഫിംഗ് എന്ന പേരില്‍ പ്രചരിക്കുന്നത് വെറും തെറ്റായ റിപ്പോര്‍ട്ടാണെന്ന് ബ്രക്‌സിറ്റ് അനുകൂലി ജേക്കബ് റീസ് മോഗ് വ്യക്തമാക്കി. ഒരു ദിവസം എല്ലാംകൂടി തകര്‍ന്ന് വീഴുമെന്ന വാദം വെറുതെ ഭയപ്പെടുത്തലാണ്. രാജ്യങ്ങള്‍ ഒരു സുപ്രഭാതത്തില്‍ സാധനങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തുമെന്ന് പറയുന്നത് അതിശയിപ്പിക്കുന്ന അവകാശവാദമാണ്, റീസ് പറഞ്ഞു.

ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ ഇറക്കുമതി ചെയ്യുന്നത് തടയാന്‍ യാതൊരു സാധ്യതയുമില്ല. ഇനി അങ്ങനെ സംഭവിക്കണമെങ്കില്‍ ഇയു ഉപരോധം ഏര്‍പ്പെടുത്തണം. അതിനും സാധ്യതയില്ല. ഈ കഥകള്‍ ചോര്‍ത്തി നല്‍കുന്നത് ആരാണെന്ന് പരിശോധിച്ച ശേഷം ഭയപ്പെടാനാണ് റീസിന്റെ ഉപദേശം.




കൂടുതല്‍വാര്‍ത്തകള്‍.