CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 45 Minutes 27 Seconds Ago
Breaking Now

ഗര്‍ഭിണിയായ പശു അബദ്ധത്തില്‍ അതിര്‍ത്തികടന്നു; വധശിക്ഷ പ്രഖ്യാപിച്ച് ഒരു രാജ്യം

പശുവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ രാജ്യത്ത് ഓണ്‍ലൈന്‍ പ്രചരണം നടക്കുകയാണ്.

മൃഗങ്ങള്‍ക്ക് അതിര്‍ത്തിയും അതിര്‍വരമ്പുകളും വല്ലതുമുണ്ടോ? തീര്‍ച്ചയായും ഇല്ല, അവര്‍ക്ക് ഈ ഭൂമി വിശാലമായ മേച്ചില്‍പ്പുറമാണ്. പക്ഷെ അറിവില്ലായ്മ ഒരു തെറ്റായി കണക്കാക്കുന്ന ലോകത്ത് പാവം ഒരു പശു വധശിക്ഷ കാത്ത് കഴിയുകയാണ്. യൂറോപ്യന്‍ അതിര്‍ത്തി കടന്നുപോയതാണ് ഈ ഗര്‍ഭിണി ചെയ്തുപോയ തെറ്റ്. 

ബള്‍ഗേറിയന്‍ ഗ്രാമമായ കോപിലോട്‌സിയില്‍ നിന്നും അതിര്‍ത്തി കടന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യമല്ലാത്ത സെര്‍ബിയയിലേക്കാണ് ഈ ഗര്‍ഭിണി കടന്നെത്തിയത്. വിദേശരാജ്യത്ത് പ്രസവം നടത്തിയ ശേഷം കുഞ്ഞിനെ ഉടമയ്ക്ക് നല്‍കിയെങ്കിലും പെന്‍കയെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ബള്‍ഗേറിയ സമ്മതിച്ചില്ല. 

ശക്തമായ യൂറോപ്യന്‍ നിയമങ്ങള്‍ പ്രകാരം അതിര്‍ത്തിയില്‍ നിന്നും പശുക്കള്‍ക്ക് കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം. ഇവയുടെ ആരോഗ്യം വ്യക്തമാക്കാനാണ് ഇത്. പെന്‍കയെ കൊല്ലാനാണ് അധികൃതരുടെ നീക്കം. പശുവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ രാജ്യത്ത് ഓണ്‍ലൈന്‍ പ്രചരണം നടക്കുകയാണ്. 

അതിര്‍ത്തി ഏതെന്ന് അറിയാത്ത പശുവിനോട് കരുണ കാണിക്കാത്ത യൂറോപ്യന്‍ നിയമങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് പെന്‍കയെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.