CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 22 Seconds Ago
Breaking Now

ഇനിയും മതിയായില്ലേ ഈ ചോരക്കളി; ലണ്ടനിലെ ഹൗസിംഗ് എസ്‌റ്റേറ്റില്‍ ഒരു വയസ്സുള്ള കുഞ്ഞിനും, സ്ത്രീയ്ക്കും നേരെ കത്തിയാക്രമണം; രാജ്യത്തെ ഞെട്ടിച്ച അക്രമണത്തില്‍ ഇരുവരും ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍

ലണ്ടന്‍ നഗരത്തെ കീഴടക്കി കത്തിക്കുത്ത് മുന്നേറുമ്പോള്‍ പോലീസ് അപഹാസ്യരാകുകയാണ്

ലണ്ടനെ വിറപ്പിച്ച് വീണ്ടും ഇരട്ടക്കത്തിക്കുത്ത്. വെസ്റ്റ് ലണ്ടനില്‍ ഒരു വയസ്സുള്ള ആണ്‍കുഞ്ഞിനെയും, 30-കളില്‍ പ്രായമുള്ള സ്ത്രീയെയും ആശുപത്രിയിലെത്തിച്ച കത്തിക്കുത്ത് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഫെല്‍ത്താമിലെ ഒറിയെല്‍ ഹൗസിംഗ് എസ്റ്റേറ്റിലെ വീട്ടില്‍ നിന്നും ഇരുവരെയും എയര്‍ലിഫ്റ്റ് ചെയ്താണ് ആശുപത്രിയില്‍ എത്തിച്ചത്. പരുക്കേറ്റവര്‍ക്ക് പരിചയമുള്ള ആള്‍ തന്നെയാണ് പ്രതിയെന്നാണ് കരുതുന്നത്. 

ഡസന്‍ കണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടിക്കുന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രദേശത്ത് എത്തി. ഇതുവരെ അറസ്റ്റുകളൊന്നും നടന്നിട്ടില്ല. ഇരകളെ കണ്ടെത്തിയ അതേ വിലാസത്തില്‍ താമസിക്കുന്ന പ്രതിയെയാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി 7.15ഓടെയാണ് നാടകീയമായ രംഗങ്ങള്‍ക്ക് തുടക്കമാകുന്നത്. ഹൗസിംഗ് എസ്‌റ്റേറ്റിലെത്തിയ പോലീസ് സംഘം അയല്‍വാസികളോട് വീടിനകത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടു. താമസക്കാരുടെ ജീവനില്‍ ആശങ്ക അറിയിച്ച ഫോണ്‍ കോളാണ് തങ്ങളെ ഇവിടേക്ക് എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഇന്ന് രാവിലെയും കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതി ഇതേ വിലാസത്തില്‍ തന്നെ താമസിച്ചിരുന്ന വ്യക്തിയാണെന്നാണ് സൂചന. ഇയാളെയാണ് പ്രതിയായി പോലീസ് സംശയിക്കുന്നത്. മൂവരും പരസ്പരം പരിചിതരാണ്. പക്ഷെ ഇതുവരെ പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. പോലീസ് സംഭവസ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ പോലീസിനെ സഹായിക്കണമെന്നാണ് അഭ്യര്‍ത്ഥന. 

ലണ്ടന്‍ നഗരത്തെ കീഴടക്കി കത്തിക്കുത്ത് മുന്നേറുമ്പോള്‍ പോലീസ് അപഹാസ്യരാകുകയാണ്. ദിവസേന അരങ്ങേറുന്ന കത്തിക്കുത്തുകള്‍ തടയാന്‍ കഴിയാതെ വന്നതോടെ ജനങ്ങള്‍ ആശങ്കയിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.