CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 43 Seconds Ago
Breaking Now

ഭക്ഷണം കൊണ്ടുവന്ന പയ്യനോട് യുവതിയുടെ വിചിത്രമായ ആവശ്യം ; പോസ്റ്റ് വൈറല്‍

ക്രിമിനോളജി വിദ്യാര്‍ത്ഥിനിയായ യുവതിയുടെ ആവശ്യം കേട്ടാല്‍ എല്ലാവരും ചിരിച്ചുപോകും.

ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം എത്തിക്കുമ്പോള്‍ ചിലപ്പോഴൊക്കെ കസ്റ്റമേഴ് വിചിത്രമായ ചില പെരുമാറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഡെലിവറി ബോയ്‌സ് പറയാറുണ്ട്. എന്നാല്‍ ക്രിമിനോളജി വിദ്യാര്‍ത്ഥിനിയായ യുവതിയുടെ ആവശ്യം കേട്ടാല്‍ എല്ലാവരും ചിരിച്ചുപോകും. വീടിനുള്ളില്‍ ചിലന്തിയെ പേടിച്ചാണ് യുവതി ഹോട്ടലില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.

പ്രമുഖ ഡെലിവറി കമ്പനിയായ ഡെലിവറോയുടെ ഔട്ട്‌ലെറ്റില്‍ വിളിച്ച് യുവതി ആവശ്യപ്പെട്ടത് തന്നെ ചിലന്തിയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കണമെന്നാണ്. ഇതംഗീകരിച്ച കമ്പനി അധികൃതര്‍ ഉടനെ ഒരാളെ ഇവിടേക്കയച്ചു. വീട്ടിലെത്തിയ ഡെലിവറി ബോയ് ചിലന്തിയെ പിടിച്ചു. ഇതു പങ്കുവച്ച് യുവതിയിട്ട പോസ്റ്റ് വൈറലായി കഴിഞ്ഞു. ഡെലിവറി ബോയിയുടെ കഴിവിനേയും ആത്മാര്‍ത്ഥതയേയും പ്രശംസിച്ച് ചിലര്‍ രംഗത്തെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.