CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 18 Seconds Ago
Breaking Now

മെസ്സി ജെറുസലേമില്‍ കളിച്ചാല്‍ കത്തിക്കണമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

ശനിയാഴ്ചയാണ് സന്നാഹ മത്സരങ്ങളുടെ ഭാഗമായി ജെറുസലേമിലെ ടെഡി കോലെക് സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന ഇസ്രയേലിനെ നേരിടുന്നത്

അടുത്ത ആഴ്ച ഇസ്രയേലിലെ ജെറുസലേമില്‍ രാജ്യത്തിനെ സൗഹൃദമത്സരം കളിക്കാന്‍ ഒരുങ്ങുകയാണ് ലയണല്‍ മെസ്സിയുടെ അര്‍ജന്റീന. ഇസ്രയേലി ആരാധകരെ ആഹ്ലാദത്തിലാക്കുന്ന ഈ മത്സരം പക്ഷെ പലസ്തീനെ അത്രയ്‌ക്കൊന്നും സന്തോഷിപ്പിക്കുന്നില്ല. മെസി കളിക്കാനിറങ്ങിയാല്‍ താരത്തിന്റെ ചിത്രങ്ങളും, ഷര്‍ട്ടും കത്തിക്കണമെന്നാണ് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി പ്രഖ്യാപിച്ചിരിക്കുന്നത്.

ശനിയാഴ്ചയാണ് സന്നാഹ മത്സരങ്ങളുടെ ഭാഗമായി ജെറുസലേമിലെ ടെഡി കോലെക് സ്‌റ്റേഡിയത്തില്‍ അര്‍ജന്റീന ഇസ്രയേലിനെ നേരിടുന്നത്. എന്നാല്‍ മെസ്സി പങ്കെടുക്കുമെന്ന വാര്‍ത്ത പലസ്തീനെ വിഷമിപ്പിക്കുന്നു. മത്സരത്തെ ഇസ്രയേല്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് പലസ്തീന്‍ എഫ്എ ചീഫ് ജിബ്രില്‍ റജൗബ് അര്‍ജന്റീനിയന്‍ എഫ് മേധാവിക്ക് കത്തയച്ചു.

വെസ്റ്റ് ജെറുസലേമിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ കിഴക്കന്‍ പ്രദേശം ഭാവിയില്‍ രാജ്യം രൂപീകരിക്കുമ്പോള്‍ വേണമെന്നാണ് പലസ്തീന്റെ ആവശ്യം. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച് യുഎസ് എംബസിയും ഇവിടേക്ക് മാറ്റിയിരുന്നു.

ഹൈഫയില്‍ കളിക്കാന്‍ ഉദ്ദേശിച്ചിരുന്ന മത്സരം ഇസ്രയേല്‍ അധികൃതരുടെ സാമ്പത്തിക സഹായത്തോടെയാണ് ജെറുസലേമിലേക്ക് മാറ്റിയത്. ഇതാണ് പലസ്തീനെ ചൊടിപ്പിക്കുന്നതും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.