CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 13 Minutes 1 Seconds Ago
Breaking Now

തലയിരിക്കുമ്പോള്‍ വാലിരുന്ന് ആടേണ്ട; സാജിദ് ജാവിദിനെ തള്ളി പ്രധാനമന്ത്രി; ഇമിഗ്രേഷന്‍ നയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കില്ല; നെറ്റ് മൈഗ്രേഷനില്‍ വെള്ളം ചേര്‍ക്കില്ലെന്ന് തെരേസ മേയ്

വിദ്യാര്‍ത്ഥി വിസകള്‍ക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന ഹോം സെക്രട്ടറിയുടെ വാക്കുകള്‍ തെരേസ മേയ് അപ്പാടെ തള്ളി

ഇമിഗ്രേഷന്‍ നയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ക്യാബിനറ്റ് മന്ത്രിമാരുടെ ശ്രമങ്ങളെ തകര്‍ത്ത് പ്രധാനമന്ത്രി തെരേസ മേയ്. കുടിയേറ്റത്തെ തടയുന്ന പ്രധാനമന്ത്രിയുടെ നിലപാടുകളിലെ പോരായ്മകളെ ചൂണ്ടിക്കാണിച്ച് പുതിയ ഹോം സെക്രട്ടറി സാജിദ് ജാവിദ് രംഗത്തെത്തിയതിന് പിന്നാലെയാണ് നിലപാടില്‍ അണുവിട മാറ്റമില്ലെന്ന് വ്യക്തമാക്കി തന്റെ അധികാരം പ്രധാനമന്ത്രി അരക്കിട്ട് ഉറപ്പിക്കുന്നത്. 

നെറ്റ് മൈഗ്രേഷന്‍ പ്രതിവര്‍ഷം 1 ലക്ഷത്തില്‍ താഴെയാക്കി നിര്‍ത്താനുള്ള ദൃഢനിശ്ചയത്തില്‍ യാതൊരു മാറ്റവും പ്രതീക്ഷിക്കേണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. മന്ത്രിമാര്‍ക്കും ഇത് നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഇമിഗ്രേഷന്‍ നയങ്ങളില്‍ മാറ്റം പ്രതീക്ഷിക്കാമെന്ന് ജാവിദിന്റെ സൂചനകള്‍ പുറത്തുവന്നതോടെയാണ് ഈ ചുട്ടമറുപടി. ടോറി മാനിഫെസ്റ്റോയിലെ വാദ്ഗാനം മാത്രമാണ് കുടിയേറ്റ നിയന്ത്രണമെന്നായിരുന്നു ഹോം സെക്രട്ടറിയുടെ വാക്കുകള്‍. 

വിദ്യാര്‍ത്ഥി വിസകള്‍ക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന ഹോം സെക്രട്ടറിയുടെ വാക്കുകള്‍ തെരേസ മേയ് അപ്പാടെ തള്ളി. ഇയുവിന് പുറത്ത് നിന്നുമുള്ള എന്‍എച്ച്എസ് ജീവനക്കാരുടെ റിക്രൂട്ട്‌മെന്റിനായി വിസ ക്യാപ് മാറ്റുമെന്നും സാജിദ് ജാവിദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് പ്രധാനമന്ത്രിയുടെ വക്താവ് സ്വീകരിച്ചത്. മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സമയം വേണം. കുടിയേറ്റം കുറയ്ക്കണമെന്നതാണ് ജനങ്ങളുടെ മനസ്സ്. നിലവിലെ ടിയര്‍ 2 വിസകളില്‍ മൂന്നിലൊന്നും എന്‍എച്ച്എസിലേക്ക് തന്നെയാണ് പോകതുന്നത്. ഡോക്ടര്‍മാരുടെ വിസ പരിധി മാത്രമാണ് ഇപ്പോള്‍ നിരീക്ഷിക്കുന്നത്, വക്താവ് വെളിപ്പെടുത്തി. 

യുകെയില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ യാതൊരു നിയന്ത്രണവുമില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. പക്ഷെ പഠനം കഴിഞ്ഞ് തിരികെ പോകുന്ന കാര്യം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍എച്ച്എസില്‍ ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കാന്‍ ടിയര്‍ 2 വിസ നിയമങ്ങളില്‍ ഇളവ് വേണമെന്ന് ടോറി ബാക്ക്‌ബെഞ്ചേഴ്‌സ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.