CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes 34 Seconds Ago
Breaking Now

ബ്രസ്റ്റ് ക്യാന്‍സറിനോട് പോയി പണിനോക്കാന്‍ പറ; മാസങ്ങള്‍ മാത്രം ജീവിക്കുമെന്ന് വിധിച്ച 52-കാരിക്ക് നല്‍കിയത് വിപ്ലവകരമായ ഇമ്മ്യൂണോതെറാപ്പി; രണ്ട് വര്‍ഷമായി ക്യാന്‍സറില്ല

ഏഴ് തരം കീമോതെറാപ്പി തോറ്റിടത്ത് ജൂഡിയുടെ വൈറ്റ് ബ്ലഡ് സെല്ലുകള്‍ ട്യൂമറുകളെ തുരത്തി

ക്യാന്‍സര്‍ വന്നാല്‍ ജീവന്‍ പോകുന്നതാണ് നല്ലതെന്ന് ചിന്തിച്ച് പോകുന്നത് അതിനെ പ്രതിരോധിക്കാനും രോഗത്തെ തുരത്താനുമുള്ള കഠിനമായ ചികിത്സാ രീതികളാണ്. അടുത്തിടെ മുംബൈയില്‍ തീപ്പൊരി ഐപിഎസ് ഓഫീസര്‍ പോലും ചികിത്സ നേരിടാന്‍ കഴിയാതെ ജീവനൊടുക്കിയിരുന്നു. എന്നാല്‍ ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ച് ശരീരം മുഴുവന്‍ പടര്‍ന്നിട്ടും ജൂഡി പെര്‍കിന്‍സ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് വിപ്ലവകരമായ ഇമ്മ്യൂണോതെറാപ്പിയുടെ സഹായത്തോടെയാണ്.

എല്ലാ ചികിത്സകളും പരാജയപ്പെട്ടതോടെ മാസങ്ങള്‍ മാത്രമാണ് ആയുസ്സെന്ന് വിധിക്കപ്പെട്ട ശേഷം നല്‍കിയ സവിശേഷമായ ഇഞ്ചക്ഷനാണ് ഈ 52-കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. ലിവര്‍ പ്ലം വലുപ്പത്തില്‍ ട്യൂമറുകള്‍ രൂപപ്പെട്ടതോടെ അവസാനമായി കാണേണ്ട ഇടങ്ങളുടെ ബക്കറ്റ് ലിസ്റ്റ് പോലും ഇവര്‍ തയ്യാറാക്കി. പക്ഷെ ഏഴ് തരം കീമോതെറാപ്പി തോറ്റിടത്ത് ജൂഡിയുടെ വൈറ്റ് ബ്ലഡ് സെല്ലുകള്‍ ട്യൂമറുകളെ തുരത്തി.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് നല്‍കിയ ചികിത്സയാണ് രണ്ട് വര്‍ഷക്കാലമായി ക്യാന്‍സര്‍ രോഗത്തെ ജൂഡിയുടെ ശരീരത്തില്‍ നിന്നും അകറ്റിയത്. ലോകത്തില്‍ ആദ്യമായാണ് അഡോപ്റ്റീവ് സെല്‍ ട്രാന്‍സ്ഫര്‍ എന്ന ഈ ചികിത്സ ഉപയോഗിക്കുന്നത്. ബ്രസ്റ്റ് ക്യാന്‍സറിനെ വിജയകരമായി തടുത്തതോടെ കൂടുതല്‍ രോഗികളിലേക്ക് ഈ ചികിത്സ ലഭ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

രണ്ട് കുട്ടികളുടെ അമ്മയായ ജൂഡി പെര്‍കിന്‍സിന്റെ കഥ സയന്റിഫിക് ജേണല്‍ നേച്വര്‍ മെഡിസിന്‍ പ്രസിദ്ധീകരിച്ചു. അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി വാര്‍ഷിക കോണ്‍ഫറന്‍സില്‍ ചികിത്സ അവതരിപ്പിക്കുകയുമുണ്ടായി.




കൂടുതല്‍വാര്‍ത്തകള്‍.