CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 4 Minutes 31 Seconds Ago
Breaking Now

ഫേസ്ബുക്കിന്റെ ചോര്‍ത്തലൊന്നും ഇനി ആപ്പിളില്‍ നടക്കില്ല

ഫേസ്ബുക്കും സ്വകാര്യതയും തമ്മില്‍ വളരെ അകന്ന ബന്ധമാണുള്ളതെങ്കില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഇതുമായി വളരെ അടുത്ത ബന്ധമാണെന്ന് ഉറപ്പിച്ച് പറയുന്ന ഒരേയൊരു കമ്പനിയാണ് ആപ്പിള്‍. സുരക്ഷിതത്വം കരുതിയാണ് ആപ്പിള്‍ ഉത്പന്നങ്ങള്‍ ജനം വിലകൊടുത്ത് വാങ്ങുന്നതെന്ന് കമ്പനി സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ ഫേസ്ബുക്കിന്റെ ലൈക്കും, ഷെയറിംഗും, കമ്മന്റ് ബട്ടണും ഉപയോഗിച്ചുള്ള ട്രാക്കിംഗ് ഇനി ആപ്പിളില്‍ നടക്കില്ലെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്രെയിഗ് ഫെഡെറിഗി വ്യക്തമാക്കി. ലൈക്കും, ഷെയറുമെല്ലാം വിവരങ്ങള്‍ ചോര്‍ത്താനുള്ള ഉപാധിയായാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.

ഒരു തവണ ഇത് ചെയ്താല്‍ പിന്നെ എഫ്ബി നിരീക്ഷിച്ച് കൊണ്ടേയിരിക്കും. എന്നാല്‍ ആപ്പിളിന്റെ വെബ് ബ്രൗസറായ സഫാരി ഈ പരിപാടിക്ക് ഫുള്‍സ്റ്റോപ്പ് ഇടാനുള്ള ഒരുക്കത്തിലാണ്. ഫേസ്ബുക്ക് പോലുള്ള ട്രാക്കറുകള്ഡ കുക്കീസ് വഴി ഉപയോക്താക്കളെ ചോര്‍ത്തുന്നത് തിരിച്ചറിയുന്ന സഫാരി ഈ വിവരം അറിയിക്കും.

ഡാറ്റ ചോര്‍ത്തുന്നുവെന്ന് മനസ്സിലാക്കിയാല്‍ ഇത് ഓഫാക്കാനും സഫാരി ഐഒഎസ് 12 വഴിയൊരുക്കും.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.