ചില കാര്യങ്ങള്‍ എത്ര ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചാലും പരാജയപ്പെട്ട് പോകുന്ന ചില സമയങ്ങളുണ്ട്. ഉറക്കക്കുറവ്, ക്ഷീണം, ജനിതകഘടന എന്നിവയെല്ലാമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. എന്നാല്‍ ഓര്‍മ്മയ്ക്ക് ഡയറ്റ് ഒരു പ്രധാന ഘടകമാണെന്ന് എല്ലാവരും മറക്കും. ചില ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ ശ്രദ്ധയും, ഏകാഗ്രതയും, ഓര്‍മ്മയും വര്‍ദ്ധിപ്പിക്കാമെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.
1. ഞാവല്‍ പഴം: ആന്റി ഓക്സിഡന്റ് നിറഞ്ഞ ഈ പഴം വൈറ്റമിന്‍ കെ, വൈറ്റമിന്സി, ഫൈബര്‍ എന്നിവയുടെയും ശ്രോതസ്സാണ്. തലച്ചോറിന്റെ നാശവും, സമ്മര്‍ദവും തടയാനും ഇവ ഉത്തമമാണ്.
2. ബീറ്റ്റൂട്ട്: രക്തത്തിലെ ദൂഷ്യങ്ങള്‍ തടയാന്‍ ഈ പച്ചക്കറി സഹായിക്കും. തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ നൈട്രേറ്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മ്മയും, ഏകാഗ്രതയും കൂട്ടും.
3. തേങ്ങ: തലച്ചോറിന്റെ ആരോഗ്യത്തിന് തേങ്ങ കഴിക്കേണ്ടത് അത്യാവശ്യമാണ്. മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന തേങ്ങയുടെ വെള്ളം ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് രോഗത്തെ നിയന്ത്രിക്കാനും സഹായിക്കും.
4. സാല്‍മണ്‍: ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഗുണം പ്രദാനം ചെയ്യുന്നത്.
5. വാള്‍നട്ട്: മാനസികമായ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്നത് വൈറ്റമിന്‍ ഇ'യാണ്. ഇത് ഏറെയുള്ള വാള്‍നട്ട് മറവി കുറയ്ക്കും.
6. തവിട് നീക്കാത്ത ധാന്യങ്ങള്‍: തലച്ചോറിന് ആവശ്യത്തിന് ഊര്ജ്ജമില്ലാത്തതാണ് ഓര്‍മ്മ കുറയാന്‍ ഒരു കാരണം. രാവിലെ മുതലുള്ള ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തണം. ഓട്സ്, ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍ എന്നിവ സഹായകരമാണ്.
7. തക്കാളി: ഈ ചുവന്ന പച്ചക്കറിയില്‍ ഐസോപീന്‍ ഉള്‍പ്പെട്ടിരിക്കുന്നു. അപകടകരമായ ഫ്രീ റാഡിക്കല്‍സില്‍ നിന്നും ഇവ തലച്ചോറിനെ സംരക്ഷിക്കും. ഇത് ഓര്‍മ്മ വര്‍ദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സുപ്രധാനമാണ്.