CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 30 Minutes 51 Seconds Ago
Breaking Now

ഭാരം കുറയ്ക്കുമ്പോഴും ശ്രദ്ധിക്കണം

ഭാരം കുറയ്ക്കുകയെന്നതാണ് പല ആളുകളുടെയും ജീവിത ലക്ഷ്യം. ഇതിനായി കഠിനമായ ഡയറ്റുകളും ചിലരുടെ ശീലമാണ്. എന്നാല്‍ ഇതിനൊരു പ്രത്യാഘാതം ഉണ്ടാകുമെന്ന വസ്തുത പലരും അറിയാതെ പോകും. എല്ലിന്റെ ബലവും, ഘടനയും ബാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

1948 മുതല്‍ വിവിധ തലമുറകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിനൊടുവിലാണ് ചെറിയ കാലം കൊണ്ട് ഭാരം കുറയുന്നതും, ദീര്‍ഘകാലം കൊണ്ട് കുറയ്ക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുള്ളതായി സ്ഥിരീകരിച്ചത്. ഭാരം പെട്ടെന്ന് കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ എല്ലിന്റെ ഘടനയെ സാരമായി ബാധിക്കുന്നുണ്ട്.

ഭാരം കുറയ്ക്കാനായി മരുന്നും മറ്റും കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകും. പോഷകാഹാരം കുറയുന്നതും പ്രശ്‌നങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കും. ഡയറ്റ് പാലിക്കുന്നവര്‍ ആവശ്യത്തിന് കാല്‍സ്യവും, വൈറ്റമിന്‍ ഡിയും കുറയ്ക്കുന്നതും ഗുരുതരമാണ്.

പ്രോട്ടീന്‍ ഡയറ്റിനെ ആശ്രയിക്കുന്നത് മധ്യവയസ്‌കരില്‍ ഹൃദയത്തെ പരാജയപ്പെടുത്തും. പഴങ്ങള്‍ മാത്രം ഭക്ഷിച്ചുള്ള ഡയറ്റില്‍ കാല്‍സ്യം ആവശ്യത്തിന് എത്താതെ പോകും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.