CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 32 Seconds Ago
Breaking Now

സ്വരാ ഭാസ്‌കറിനെതിരെ ട്രോളുകള്‍ ആളുകളുടെ പ്രേമം കൊണ്ടാണെന്ന് സോനം കപൂര്‍

എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായമുള്ളത് കൊണ്ടാണ് സ്വരയ്ക്ക് നേരെ അക്രമണം

വസ്ത്രത്തിന്റെ വലുപ്പം കുറച്ച് പാപ്പരാസികളുടെ കണ്ണില്‍ ഇടംപിടിച്ച സ്വരാ ഭാസ്‌കര്‍ ട്രോളന്‍മാരുടെയും പ്രിയപ്പെട്ട താരമാണ്. ഇവരുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങള്‍ തന്നെയാണ് ഇതിന് കാരണം. ആളുകള്‍ മറച്ചുവെയ്ക്കാന്‍ ആഗ്രഹിക്കുന്ന വസ്തുതകളെക്കുറിച്ച് തുറന്ന അഭിപ്രായം പറയുന്ന സ്വരയെ ട്രോളന്‍മാര്‍ ഇപ്പോള്‍ ആഘോഷിക്കുകയാണ്. 

ഈ ഘട്ടത്തിലാണ് താരത്തെ പ്രതിരോധിച്ച് സോനം കപൂര്‍ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായമുള്ളത് കൊണ്ടാണ് സ്വരയ്ക്ക് നേരെ ട്രോളന്‍മാര്‍ എത്തുന്നതെന്നാണ് സോനത്തിന്റെ അഭിപ്രായം. 

'അവര്‍ക്ക് അവരുടേതായ അഭിപ്രായം ഉള്ളത് കൊണ്ടാണ് ട്രോളന്‍മാര്‍ സ്വരയ്ക്ക് പിന്നാലെ പോകുന്നത്. ഇത് അവരോട് ആളുകള്‍ക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്ന് തെളിയിക്കുന്നു. കാരണം വെറുപ്പിന്റെ മറുവശം എന്നും സ്‌നേഹമാണ്. സ്വരാ നിന്നെ സ്‌നേഹിക്കാന്‍ ഒരുപാട് ആളുകളുണ്ട്', സോനം കപൂര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.