CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 13 Minutes 26 Seconds Ago
Breaking Now

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പിളര്‍ന്നു; പുതിയ അസോസിയേഷനെ പിന്തുണയ്ക്കാതെ ലാലേട്ടന്‍

പുതിയ സംഘടനയുമായി തനിക്ക് ബന്ധമില്ലെന്ന് ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി

സൂപ്പര്‍താരം മോഹന്‍ലാലിന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ രണ്ടായി. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് & കള്‍ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനാണ് രണ്ടായത്. ഇതിനൊടുവില്‍ പുതിയ അസോസിയേഷനും രൂപം നല്‍കി. എന്നാല്‍ പുതിയ സംഘടനയുമായി തനിക്ക് ബന്ധമില്ലെന്ന് താരം വ്യക്തമാക്കി. 

യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നാണ് പുതിയ ആരാധക സംഘടനയ്ക്ക് പേര്. ഒറിജിനല്‍ സംഘടനയില്‍ നിന്നും വേര്‍പ്പെട്ട ഏതാനും ചിലര്‍ ചേര്‍ന്ന് തിരുവനന്തപുരത്താണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയത്. പഴയ അസോസിയേഷനില്‍ ചിലര്‍ പണം തിരിമറി നടത്തുന്നുവെന്നും, സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നുവെന്നുമാണ് പുതിയ സംഘടനക്കാരുടെ ആരോപണം. 

എന്നാല്‍ പുതിയ സംഘടനയുമായി തനിക്ക് ബന്ധമില്ലെന്ന് ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തും പഴയ അസോസിയേഷന്റെ ലെറ്റര്‍ പാഡില്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.