CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 45 Minutes 41 Seconds Ago
Breaking Now

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെള്ളത്തര്‍ക്കത്തില്‍ ലോകബാങ്ക് ഇന്ത്യക്കൊപ്പം; ഉടക്കാന്‍ നില്‍ക്കേണ്ടെന്ന് മുന്നറിയിപ്പും

വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുപോകേണ്ടെന്ന് ലോകബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിം

കിഷന്‍ഗംഗ ഡാമിന്റെ പേരിലുള്ള തര്‍ക്കം അന്താരാഷ്ട്ര കോടതിയില്‍ എത്തിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിനെതിരെ ലോകബാങ്ക്. നിഷ്പക്ഷമായി നില്‍ക്കുന്ന വിദഗ്ധനെ നിയോഗിക്കണമെന്ന ഇന്ത്യയുടെ ഓഫര്‍ സ്വീകരിക്കാനാണ് ലോകബാങ്ക് ഇസ്ലാമാബാദിന് നല്‍കിയിരിക്കുന്ന ഉപദേശം. വെള്ളത്തിന്റെ പേരിലുള്ള തര്‍ക്കം അന്താരാഷ്ട്ര കോടതിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ പാകിസ്ഥാന്‍ ശക്തമാക്കവെയാണ് ലോകബാങ്ക് ഇന്ത്യക്ക് അനുകൂലമായി നിലപാട് എടുത്തത്. 

വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് കൊണ്ടുപോകേണ്ടെന്ന് ലോകബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിം കഴിഞ്ഞയാഴ്ച പാക് സര്‍ക്കാരിനെ ഉപദേശിച്ചതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു യുഎസ് ചീഫ് ജസ്റ്റിസ് കൂടിയായ ലണ്ടന്‍ ഇംപീരിയല്‍ കോളേജ് റെക്ടറിനെ ഈ സ്ഥാനത്തേക്ക് ബാങ്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഡാമിന്റെ പേരിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ഒരു ചെയര്‍മാനെ നിയോഗിക്കാനായിരുന്നു ഇത്. 

ഇന്‍ഡസിന്റെയും, കൈവഴികളിലേയും വെള്ളം പങ്കുവെയ്ക്കുന്ന കാര്യത്തില്‍ ലോകബാങ്ക് മധ്യസ്ഥതയില്‍ ഒപ്പുവെച്ച കരാറിന്റെ ലംഘനമെന്ന് ആരോപിച്ചാണ് കിഷന്‍ഗംഗ ഡാമിന്റെ നിര്‍മ്മാണത്തെ അയല്‍ക്കാര്‍ എതിര്‍ക്കുന്നത്. എന്നാല്‍ ഇന്‍ഡസ് വാട്ടേഴ്‌സ് ട്രീറ്റി പ്രകാരം പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്താതെയും, വെള്ളം താഴേക്ക് ഒഴുകുന്നതിന്റെ അളവ് കുറയ്ക്കാതെയും ഹൈഡല്‍ പ്രൊജക്ട് നിര്‍മ്മിക്കുന്നതില്‍ യാതൊരു ലംഘനവുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.