CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 10 Minutes 39 Seconds Ago
Breaking Now

റിലീസിന് മുമ്പേ രജനി ചിത്രം കാലാ 230 കോടി നേടി കഴിഞ്ഞു

രജനി ചിത്രം കാലാ വീണ്ടും വാര്‍ത്തയാകുന്നു. ജൂണ്‍ 7ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന കാലാ ഇതിന് മുന്‍പ് തന്നെ 230 കോടി രൂപ നേടിക്കഴിഞ്ഞു. തീയേറ്റര്‍, മ്യൂസിക്കല്‍ റൈറ്റ്‌സിലൂടെയാണ് വരുമാനം. കര്‍ണ്ണാടക മേഖല ഒഴികെയാണ് ഈ തുക. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 70 കോടി നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ആന്ധ്ര, നിസാം പ്രദേശത്ത് നിന്നും 33 കോടി, കേരളത്തില്‍ 10 കോടി, രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ 7 കോടി എന്നിങ്ങനെയാണ് വരുമാനം.

വിദേശ തീയേറ്റര്‍ അവകാശം 45 കോടിക്കാണ് വിറ്റത്. ബ്രോഡ്കാസ്റ്റിംഗ്, മ്യൂസിക്കല്‍ റൈറ്റ്‌സ് വഴിയാണ് 7 കോടിയും, 5 കോടിയും ലഭിച്ചത്. 280 കോടി നേടുന്ന ചിത്രം ഹിറ്റെന്ന പദവി നേടും. അത് കിട്ടാന്‍ രജനി ചിത്രത്തിന് വലിയ പാടൊന്നും വേണ്ടിവരില്ല.

നേരത്തെ പാ രഞ്ജിത്തും, രജനിയും ഒന്നിച്ച കബാലി 650 കോടി നേടിയിരുന്നു. 259 കോടി വിദേശ ബോക്‌സ് ഓഫീസ് കളക്ഷനാണ്. 




കൂടുതല്‍വാര്‍ത്തകള്‍.