CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 40 Minutes 8 Seconds Ago
Breaking Now

കാരുണൃത്തിന്റെ നീരുറവ വറ്റിയിട്ടില്ലയെന്നു സന്ദര്‍ലാന്‍ഡിലെ സിബി തോമസിന്റെ പ്രവര്‍ത്തനം തെളിയിക്കുന്നു .

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ്  നിപ്പ വൈറസ് ബാധിച്ചു മരണമടഞ്ഞ നേഴ്‌സ് ലിനിയുടെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി സുന്ദര്‍ലാന്‍ഡ് കാത്തോലിക്ക സമൂഹം ഒറ്റദിവസം കൊണ്ട് ശേഖരിച്ച  1100  പൗണ്ട് (ഒരുലക്ഷത്തി എണ്ണായിരം രൂപ) ഇന്നു രാവിലെ ലിനിയുടെ പേരാബ്രയിലുള്ള  വീട്ടില്‍ എത്തി ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ സാനൃതൃത്തില്‍  സിബി തോമസ് ലിനിയുടെ കുട്ടികള്‍ക്ക് കൈമാറി . .

സന്ദര്‍ലാന്‍ഡ് കാത്തോലിക്ക സമൂഹത്തിന്റെ വാട്ട്‌സപ്പ് ഗ്രൂപ്പിലൂടെ നടത്തിയ  പ്രചാരണത്തിലൂടെയാണ്    സിബി തോമസാണ്   ഈ  പണം കണ്ടെത്തിയത്. സിബിയുടെ ഈ പ്രവര്‍ത്തനം യു കെ മലയാളി സമൂഹത്തിനു തന്നെ മാതൃകയാണ്. .ഇതിനു മുന്‍പ് കിഡ്‌നി   തകരാറിലായ ഒരാള്‍ക്ക്  തന്റെ കിഡ്‌നി സംഭാവന ചെയ്തതിലൂടെ സിബിയുടെ  നല്ലമാനസിന്റെ നറുമണം യു കെ മലയാളികളുടെ ഇടയില്‍ പാരത്തിയിട്ടുണ്ട് 

 UUKMA ലിനക്ക് വേണ്ടി നടത്തുന്ന ചാരിറ്റിക്കു പിന്തുണ അറിയിച്ചുകൊണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രസിദ്ധികരിച്ച വാര്‍ത്ത! കണ്ടാണ് സിബി ഈ സല്‍പ്രവര്‍ത്തിക്കു മുന്‍കൈയെടുത്തത് .എന്നതില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെക്ക് അഭിമാനമുണ്ട് 

.ഇടുക്കി ചാരിറ്റി ഗ്രൂപ്പിനുവേണ്ടി സജീഷുമായി .ബന്ധപ്പെട്ടു  സജീഷിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു തന്നത് 

ബെര്‍ക്കിന്‍ ഹെഡില്‍ താമസിക്കുന്ന കൊഴീക്കോട് സ്വദേശി ,ആന്റോ ജോസാണ് ഞങള്‍ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിബി സജീഷുമയി  ബന്ധപ്പെടുകയായിരുന്നു.

വാർത്ത അയച്ചത് ടോം ജോസ് തടിയംപാട്  .

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.