Breaking Now

സ്ത്രീകളെ ശരീരസൗന്ദര്യം നോക്കി വിലയിരുത്തേണ്ട; മിസ് അമേരിക്ക മത്സരത്തില്‍ നിന്നും സ്വിംസ്യൂട്ട് റൗണ്ട് വെട്ടി

മത്സരത്തിലെ സ്വിംസ്യൂട്ട് റൗണ്ട് ഉപേക്ഷിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.

സൗന്ദര്യമത്സരങ്ങള്‍ പലപ്പോഴും വിവാദങ്ങളില്‍ പെടുന്നത് സ്ത്രീകളുടെ ശരീരപ്രദര്‍ശനം കൊണ്ടാണ്. ശരീരം നോക്കി സൗന്ദര്യം വിലയിരുത്തപ്പെടുന്ന തരം സൗന്ദര്യ മത്സരങ്ങള്‍ അനാവശ്യമാണെന്ന് ചിന്തിച്ച് ഒരു തിരുത്തലിന് തയ്യാറായിരിക്കുകയാണ് മിസ് അമേരിക്ക. 

മത്സരത്തിലെ സ്വിംസ്യൂട്ട് റൗണ്ട് ഉപേക്ഷിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ മത്സരാര്‍ത്ഥികളുടെ ബാഹ്യരൂപം നോക്കിയാകില്ല മാര്‍ക്കിടുന്നതും. ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ത്തി മീ ടൂ ക്യംപെയിനും, നിരവധി അപേക്ഷകളും എത്തിയതോടെയാണ് ഈ മാറ്റം. 

മത്സരത്തില്‍ പങ്കെടുക്കാന്‍ ഇനി സൗന്ദര്യമാകില്ല പ്രതീക്ഷിക്കുന്നതെന്ന് മിസ് അമേരിക്ക ട്രസ്റ്റി ഗ്രെഷെന്‍ കാള്‍സണ്‍ വ്യക്തമാക്കി. ജഡ്ജുമാരുമായി ഇന്ററാക്ടീവ് സെഷന്‍, ഉത്തരവാദിത്വങ്ങള്‍, അഭിലാഷങ്ങള്‍, എന്നിവയെക്കുറിച്ചെല്ലാമുള്ള സമഗ്ര വിവരങ്ങളാണ് വിജയിയെ തീരുമാനിക്കുക. 

 

 




കൂടുതല്‍വാര്‍ത്തകള്‍.