CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 21 Seconds Ago
Breaking Now

ലോകകപ്പിന് മുന്നോടിയായി മെക്‌സിക്കോ ടീമിന് പാര്‍ട്ടി ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ; സംഭവം വിവാദത്തില്‍

ദേശീയ താരങ്ങള്‍ മത്സരത്തിനുള്ള വിടവാങ്ങല്‍ ചടങ്ങില്‍ 30 ലൈംഗിക തൊഴിലാളികളെ അണിനിരത്തി പാര്‍ട്ടി സംഘടിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍

2018 ഫിഫ ലോകകപ്പിന് തയ്യാറെടുക്കുന്ന മെക്‌സിക്കോ ടീം വിവാദത്തില്‍. ദേശീയ താരങ്ങള്‍ മത്സരത്തിനുള്ള വിടവാങ്ങല്‍ ചടങ്ങില്‍ 30 ലൈംഗിക തൊഴിലാളികളെ അണിനിരത്തി പാര്‍ട്ടി സംഘടിപ്പിച്ചെന്നാണ് വെളിപ്പെടുത്തല്‍. സ്‌കോട്ട്‌ലണ്ടിന് എതിരെ നടന്ന സൗഹൃദ മത്സരത്തില്‍ 1-0ന് വിജയിച്ച ശേഷം നിരവധി താരങ്ങളെ ഇവര്‍ സന്ദര്‍ശിച്ചിരുന്നതായി മെക്‌സിക്കന്‍ മാഗസിന്‍ വെളിപ്പെടുത്തി. ലാസ് ലോമാസിലാണ് ഫെയര്‍വെല്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. 

വിഐപി എസ്‌കോര്‍ട്ടുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ദേശീയ ഫെഡറേഷന്‍. വിശ്രമം അനുവദിച്ച ദിനത്തിലാണ് പരിപാടി നടന്നതെന്നാണ് ഇവരുടെ ന്യായീകരണം. 

ഇതാദ്യമായല്ല പാര്‍ട്ടിയുടെ പേരില്‍ മെക്‌സിക്കന്‍ ടീം വിവാദത്തില്‍ അകപ്പെടുന്നത്. 2010ല്‍ നിരവധി താരങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും, 2011ല്‍ എട്ട് താരങ്ങളെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. ജൂണ്‍ 17ന് ജര്‍മ്മനിക്ക് എതിരെയാണ് മെക്‌സിക്കോയുടെ ആദ്യ മത്സരം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.