CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 59 Seconds Ago
Breaking Now

കൂട്ട മാമ്മോദീസ നടത്തുന്നതിനിടെ പാസ്റ്ററെ മുതല കടിച്ച് കൊന്നു

പാസ്റ്ററെ കടിച്ചെടുത്ത് മുതല വെള്ളത്തില്‍ മുങ്ങി.

തടാകത്തില്‍ കൂട്ട മാമ്മോദീസ ചടങ്ങ് സംഘടിപ്പിക്കുന്നതിടെ  മുതല. ചടങ്ങിന് നേതൃത്വം നല്‍കിയ പാസ്റ്ററെ കടിച്ചെടുത്ത് കൊണ്ടുപോയതോടെയാണ് പരിപാടി ഞെട്ടലായി മാറിയത്. 

എത്യോപ്യയിലെ അബായ നദിയുടെ തീരത്താണ് പ്രൊട്ടസ്റ്റന്റ് പാസ്റ്ററായ ഡോകോ എഷെറ്റും 80-ഓളം വിശ്വാസികളും ഒത്തുകൂടിയത്. ഇവരെ മാമ്മോദീസ മുക്കാന്‍ ഒരുങ്ങവെയാണ് നദിയില്‍ നിന്നും മുതല പുറത്തെത്തിയത്. പാസ്റ്ററെ കടിച്ചെടുത്ത് മുതല വെള്ളത്തില്‍ മുങ്ങി. 

മുതലകളുടെ സമൂഹം കഴിഞ്ഞുവരുന്ന നദിയാണ് അബായ. ഇവിടെ മത്സ്യസമ്പത്ത് കുറഞ്ഞതോടെ മനുഷ്യരെ ഇരകളാക്കുന്നതാണ് മുതലകളുടെ അവസ്ഥ. ചെളി നിറഞ്ഞ വെള്ളത്തില്‍ ഇവയെ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. 

ഒരാളെ മാമ്മോദീസ മുക്കി രണ്ടാമനിലേക്ക് കടക്കവെയാണ് മുതല പണി നടത്തിയത്. വിശ്വാസികളും, പ്രദേശവാസികളും, മീന്‍പിടുത്തക്കാരും ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലുംമൃതദേഹമാണ് ലഭിച്ചത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.