CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 14 Minutes 13 Seconds Ago
Breaking Now

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം കാലാ ഇന്റര്‍നെറ്റില്‍ ; വീണ്ടും തമിഴ് റോക്കേഴ്‌സ്

കാലാ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സ് വൈബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമ റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് തമിഴ് റോക്കേഴ്‌സ് നേരത്തെ ഭീഷണി മുഴുക്കിയിരുന്നു. 2016ല്‍ പുറത്തിറങ്ങിയ രജനികാന്തിന്റെ ആക്ഷന്‍ചിത്രം കബാലി മികച്ച വിജയമായിരുന്നു നേടിയിരുന്നത്. സിനിമയുടെ കളക്ഷനെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

ധനുഷ് പ്രൊഡക്ഷന്റെ ബാനറില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്താണ്. നാനാപട്ടേക്കര്‍, ഈശ്വരി റാവു, സമുദ്രക്കനി, അഞ്ജലി പട്ടേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. മൂംബൈ തെരുവിലെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പതിവു തെറ്റാതെ ആക്ഷന്‍ ത്രില്ലര്‍ തന്നെയാകും സിനിമ എന്നത് രജനി ആരാധകരിലും പ്രേക്ഷകരിലും ഒരുപോലെ തന്നെ പ്രതീക്ഷ വെക്കുന്നത്. കബാലിക്കു ശേഷം രഞ്ജിത്ത്‌രജനികാന്ത് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് കാലാ.

തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലായുടെ പ്രമേയം. അതേസമയം രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.

തമിഴ് റോക്കേഴ്‌സ് കോടിക്കണക്കിന് രൂപയാണ് സിനിമലോകത്തിന് നഷ്ടം വരുന്നതായിട്ടാണ് വിവരം. 19 ഡൊമൈനുകളിലൂടെ സിനിമകള്‍ ഇവര്‍ അപ്ലോഡ് ചെയുക.

സൈറ്റില്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്നതിനനുസരിച്ച് പരസ്യ ഏജന്‍സി വഴി ലക്ഷക്കണക്കിന് രൂപ സ്വന്തമാക്കുകയുമാണ് ഇവരുടെ രീതി.സിനിമ അപ് ലോഡ് ചെയ്തതിലൂടെ കോടികളാണ് ഇവര്‍ സമ്പാദിക്കുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.