CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 33 Seconds Ago
Breaking Now

പിസിഒഎസ് ഉള്ള സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ഗൈനക്കോളജി പ്രശ്‌നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. കൃത്യമായ ഡയറ്റ് സൂക്ഷിച്ചാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം. 

തവിട് നീക്കാത്ത ധാന്യങ്ങള്‍, പ്രോട്ടീന്‍, പച്ചയില നിറഞ്ഞ പച്ചക്കറികള്‍, നല്ല രീതിയില്‍ വെള്ളം എന്നിവ പ്രധാനമാണ്. ഓട്‌സ് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറച്ച് നിര്‍ത്താനും, ഭാരം കുറയാനും സഹായിക്കുന്നതിനാല്‍ പിസിഒഎസ് ഉള്ളവര്‍ക്ക് അനുയോജ്യമാണ്. 

കൂടാതെ ഇത്തരം സ്ത്രീകളില്‍ വൈറ്റമിന്‍ ഡി കുറവ് കാണാറുള്ളതിനാല്‍ മീന്‍, മുട്ട, പാല്‍ എന്നിവ കഴിക്കണം. വൈറ്റമിന്‍ സി അടങ്ങിയ തക്കാളി, മുടികൊഴിച്ചില്‍, മുഖത്ത് രോമവളര്‍ച്ച എന്നിവ കുറയ്ക്കാന്‍ വാള്‍നട്ട്, ബദാം എന്നിവയും ശീലമാക്കാം. 

ഗ്രീന്‍ടീ കുടിക്കുന്നതും, വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും. ഗേക്കുകള്‍, ബിസ്‌കറ്റ്, ചുവന്ന മാംസം എന്നിവ ഒഴിവാക്കണം. കൂടാതെ മധുരപലഹാരങ്ങളും കഴിക്കരുത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.