CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 45 Minutes 24 Seconds Ago
Breaking Now

എല്‍കെ ജി വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ മറന്ന് സ്‌കൂള്‍ പൂട്ടി ; പോലീസ് ഇടപെട്ട് കണ്ടെത്തി !!

ആരേയും കാണാതെ കുഞ്ഞ് ഭയന്ന് കരയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

എല്‍കെജി വിദ്യാര്‍ത്ഥി ക്ലാസ് മുറിയിലുള്ള കാര്യം മറന്ന് സ്‌കൂള്‍ പൂട്ടി അധികൃതര്‍ പോയി. ഒരു മണിക്കൂര്‍ നേരത്തെ ആശങ്കയ്‌ക്കൊടുവില്‍ കുട്ടിയെ കണ്ടെത്തി. അലയമണ്‍ ഗവ ന്യൂ എല്‍പി സ്‌കൂളിലാണ് നാലു വയസ്സുകാരന്‍ കുടുങ്ങിയത്. വൈകീട്ട് മൂന്നരയോടെയാണ് ക്ലാസ് അവസാനിച്ചത്. കുട്ടി ക്ലാസിലുള്ളത് ശ്രദ്ധിക്കാതെ അധ്യാപകര്‍ മുറി പൂട്ടി പോയി.

സ്‌കൂളിന് രണ്ടു കിലോമീറ്റര്‍ അകലെ പുത്തയത്ത് താമസിക്കുന്ന കുട്ടി സ്‌കൂള്‍ ബസിലാണ് പോകേണ്ടിയിരുന്നത്. ബസില്‍ കുട്ടി ഇല്ലെന്നറിഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പരിഭ്രാന്തിയിലായി. വിവരം പോലീസിനെ അറിയിച്ചു. പോലീസും നാട്ടുകാരും സ്‌കൂള്‍ പരിസരം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ വിവരമറിഞ്ഞ് അധ്യാപകരും സ്ഥലത്തെത്തി. കുട്ടി സ്‌കൂളില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇവര്‍ പറഞ്ഞെങ്കിലും പോലീസ് ആവശ്യപ്പെട്ടതോടെ ക്ലാസ് മുറി തുറന്ന് പരിശോധിച്ചു. ഇതോടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ആരേയും കാണാതെ കുഞ്ഞ് ഭയന്ന് കരയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.