CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 41 Minutes 19 Seconds Ago
Breaking Now

കളത്തിലെ കളിയേക്കാള്‍ ക്യാമറാമാന് പിടിച്ചത് പുറത്തിരിക്കുന്ന യുവതിയെ; ഇംഗ്ലണ്ടിന്റെ ലോകകപ്പ് സന്നാഹ മത്സരത്തില്‍ താരമായി ഒരു അവതാരിക; ലോകകപ്പിന്റെ കാര്യം പിന്നെ ആലോചിക്കാം!

സ്റ്റാഫോര്‍ഡ്ഷയര്‍ & ചെഷയര്‍ സ്‌റ്റേഷന്‍ സിഗ്നല്‍ 1-ലെ റേഡിയോ അവതാരിക എമ്മാ ലൂയിസ് ജോണ്‍സാണ് ആരാധകരുടെ മനംകവര്‍ന്ന താരം

ലോകകപ്പിനുള്ള തയ്യാറെടുപ്പില്‍ മികച്ച തുടക്കം കുറിച്ച് ഇംഗ്ലണ്ട്. പക്ഷെ ടിവി ക്യാമറാമാനും, ആരാധകര്‍ക്കും ഇതൊന്നും ശ്രദ്ധിക്കാന്‍ സമയം തീരെയുണ്ടായില്ല. കാണികള്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു അവതാരികയാണ് ക്യാമറാമാന്റെയും കാണികളുടെയും മനംകവര്‍ന്നത്. മത്സരത്തേക്കാള്‍ ഇവരെ ശ്രദ്ധിക്കാനായിരുന്നു ആളുകള്‍ക്ക് ആവേശം. 

കോസ്റ്റാറിക്കയ്ക്ക് എതിരെയായിരുന്നു ഇംഗ്ലണ്ടിന്റെ സന്നാഹമത്സരം. ഈ സമയത്താണ് ഇംഗ്ലണ്ട് മാനേജര്‍ ഗാരെത് സൗത്ത്‌ഗെയിറ്റിനെയും, മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ കിടിലന്‍ ഗോളും കാണിക്കാന്‍ ക്യാമറാമാന്‍ മറന്നത്. ലൈനപ്പിന് പിന്നിലിരുന്ന അവതാരികയെയാണ് ഇയാള്‍ കാണിച്ചത്. ഇതോടെ ഇതാരാണെന്ന് അന്വേഷിച്ച് ആരാധകരും സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞു. 

ഒടുവില്‍ ആളെ മാധ്യമങ്ങള്‍ കണ്ടെത്തി. സ്റ്റാഫോര്‍ഡ്ഷയര്‍ & ചെഷയര്‍ സ്‌റ്റേഷന്‍ സിഗ്നല്‍ 1-ലെ റേഡിയോ അവതാരിക എമ്മാ ലൂയിസ് ജോണ്‍സാണ് ആരാധകരുടെ മനംകവര്‍ന്ന ഈ താരം. ഒറ്റ ഗെയിം കൊണ്ട് ശ്രദ്ധിക്കപ്പെട്ടതോടെ ഇവര്‍ ട്വീറ്റിലുമെത്തി. ബോറടിച്ച് ഇരിക്കുന്ന അവതാരിക എന്നാണ് ആളുകള്‍ രേഖപ്പെടുത്തിയതെങ്കിലും താന്‍ ശ്രദ്ധയോടെ മത്സരം വീക്ഷിച്ചതാണെന്ന് ലൂയിസ് പ്രതികരിച്ചു. നേരത്തെ ഇവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഡേറ്റിംഗ് ആപ്പായ ടിന്‍ഡറില്‍ ചിലര്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.