CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 20 Seconds Ago
Breaking Now

പള്ളിക്ക് മുന്നില്‍ പുറംതിരിഞ്ഞ് നില്‍ക്കുന്ന മാര്‍ലിന്‍ മണ്‍റോയുടെ പ്രതിമ; വസ്ത്രം ഉയര്‍ന്നുപൊങ്ങുന്ന കലാസൃഷ്ടിക്കെതിരെ വിശ്വാസികള്‍

നഗരത്തില്‍ പൊതുസ്ഥലങ്ങളില്‍ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്‍റോ പ്രതിമ പള്ളിക്ക് മുന്നില്‍ സ്ഥാനം പിടിച്ചത്

1955-ല്‍ പുറത്തിറങ്ങിയ ദി സെവെന്‍ ഇയേഴ്‌സ് ഇച്ച് എന്ന ചിത്രത്തിലെ പ്രശസ്തമായ സീന്‍ എല്ലാവരുടെയും മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്. വസ്ത്രം കാറ്റില്‍ പറന്നുപൊങ്ങുന്ന ആ ദൃശ്യം ഒരു പ്രതിമയായാല്‍ എങ്ങിനെയിരിക്കും? കൊള്ളാം എന്ന് ചിന്തിക്കുന്നതിന് മുന്‍പ് അത് സ്ഥാപിക്കുന്നത് ഒരു പള്ളിക്ക് മുന്നിലാണെന്ന് മനസ്സിലാക്കുക, അപ്പോള്‍ സംഗതി ഇത്തിരി കുഴപ്പമാണ് അല്ലേ!

ഇതാണ് കണക്ടികട്ടിലെ സ്റ്റാംഫോര്‍ഡ് പാര്‍ക്കിലെത്തുന്ന വിശ്വാസികളും ചൂണ്ടിക്കാണിക്കുന്നത്. നേരെ എതിര്‍വശത്തുള്ള തെരുവില്‍ സ്ഥിതി ചെയ്യുന്ന സ്റ്റാംഫോര്‍ഡ് ഫസ്റ്റ് കോണ്‍ഗ്രെഗേഷണല്‍ ചര്‍ച്ചിന് പുറംതിരിഞ്ഞാണ് മണ്‍റോയുടെ പ്രതിമ നിലയുറപ്പിച്ചിരിക്കുന്നത്. ഇത് അത്ര രസമുള്ള കാര്യമല്ലെന്നാണ് വിശ്വാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

ഞായറാഴ്ച കുര്‍ബാനയ്ക്കായി ആളുകള്‍ എത്തുമ്പോള്‍ സംഗതി കൂടുതല്‍ വിവാദമാകുമെന്നാണ് കരുതുന്നത്. പലര്‍ക്കും ഇതൊരു പ്രശ്‌നമായി മാറുമെന്ന് സഭയിലെ അംഗങ്ങള്‍ വ്യക്തമാക്കി. അതേസമയം ആര്‍ട്ടിസ്റ്റ് സീവാര്‍ഡ് ജോണ്‍സണ്‍ ഒരുക്കിയ ഈ പ്രതിമ വേനല്‍ക്കാലത്ത് മാത്രമാണ് പ്രദര്‍ശിപ്പിക്കുകയെന്നാണ് വിവരം.

നഗരത്തില്‍ പൊതുസ്ഥലങ്ങളില്‍ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്‍റോ പ്രതിമ പള്ളിക്ക് മുന്നില്‍ സ്ഥാനം പിടിച്ചത്. അതേസമയം മണ്‍റോയെ പോലൊരു താരത്തിന്റെ ഇത്തരമൊരു സ്റ്റാച്യു വെച്ചത് എന്തിനെന്നാണ് പള്ളിയിലെ റ. ഡോ. ടോഡ് ഗ്രാന്‍ഡ് ചോദിക്കുന്നത്. അവരെ ഇങ്ങനെയാണോ ലോകം കാണേണ്ടത്, വികാരി സംശയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.