CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 37 Seconds Ago
Breaking Now

മറഡോണയെത്തുന്നു ; ടൊവിനോ ആക്ഷന്‍ ഹിറോയായി

നവാഗത സംവിധായകന്‍ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന മറഡോണയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടൊവീനോ തോമസാണ് ചിത്രത്തില്‍ പ്രഘാന വേഷത്തിലെത്തുന്നത്. കൃഷ്ണ മൂര്‍ത്തി തിരക്കഥ രചിച്ച ചിത്രം മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ്കുമാറാണ് നിര്‍മ്മാണം.

ആക്ഷന് പ്രാധാന്യം നല്‍കി ത്രില്ലറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. നായികയായി ശരണ്യ നായരും, സുഹൃത്തായി അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വില്‍സണും എത്തുന്നു.

ചെമ്പന്‍ വിനോദ് ജോസ്, ലിയോണ ലിഷോയി, ഷാലു റഹീം, കിച്ചു ടെല്ലസ്, നിസ്താര്‍ അഹമ്മദ്, ജിന്‍സ് ഭാസ്‌കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സുശീന്‍ ശ്യാം സംഗീതവും, പശ്ചാത്തല സംഗീതവും നല്‍കിയിരിക്കുന്നുയ ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച മറഡോണ സൈജു ശ്രീധരനാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

ഈ മാസം 22ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.