CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 27 Minutes 13 Seconds Ago
Breaking Now

രണ്ടാം അഭിഷേകാഗ്നി കണ്‍വെന്‍ഷനുമുമ്പായി നാലിടങ്ങളില്‍ റീജിയണല്‍ ഒരുക്ക കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി ; മറ്റു റീജിയണുകളില്‍ നാളെ മുതല്‍

വി കുര്‍ബ്ബാന, ആരാധനാ സ്തുതി ഗീതങ്ങള്‍, മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ എന്നിവയ്‌ക്കൊപ്പം വചന ശുശ്രൂഷയും ഒരുക്കിയിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന രണ്ടാം അഭിഷേകാഗ്നി കണ്‍വെന്‍ഷന് ഒരുക്കമായി നടക്കുന്ന പ്രാരംഭ സമ്മേളനങ്ങള്‍ നാലു സ്ഥലങ്ങളില്‍ പൂര്‍ത്തിയായി. ലണ്ടന്‍, സൗത്താംപ്റ്റണ്‍, ബ്രിസ്റ്റോള്‍, ക്രേംബ്രിഡ്ജ് എന്നിവിടങ്ങളില്‍ നടന്ന സായാഹ്ന കണ്‍വെനുകള്‍ക്ക് റവ ഫാ ടെറിന്‍ മുള്ളക്കര, റവ ബ്ര സന്തോഷ് കരുമത്ര, ശ്രീ സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ സ്ഥലങ്ങളിലും വൈകീട്ട് 5.30 മുതല്‍ 9.30 വരെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

വി കുര്‍ബ്ബാന, ആരാധനാ സ്തുതി ഗീതങ്ങള്‍, മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ എന്നിവയ്‌ക്കൊപ്പം വചന ശുശ്രൂഷയും ഒരുക്കിയിരുന്നു. അതാത് റീജിയണിലെ വിവിധ വി കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്കും ഒക്ടോബറിലെ അഭിഷേകാഗ്നി ധ്യാനത്തിന് വോളണ്ടിയേഴ്‌സായി പ്രവര്‍ത്തിക്കുന്നവരും ആത്മീയമായി ഒരുങ്ങുന്നതിന് വേണ്ടിയാണ് ഈ ഒരുക്ക ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനില്‍ റവ ഫാ ജോസ് അന്ത്യാംകുളം mcbs, സൗത്താംപ്റ്റണില്‍ റവ ഫാ റ്റോമി ചിറയ്ക്കല്‍ മണവാളന്‍, ബ്രിസ്‌റ്റോളില്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട്, കേംബ്രിഡ്ജില്‍ റവ ഫാ ഫിലിപ്പ് മന്തമാക്കല്‍ തുടങ്ങിയവര്‍ സായാഹ്ന കണ്‍വെന്‍ഷനുകള്‍ക്ക് ആതിഥ്യമേകി.

വരുന്ന തിങ്കള്‍, ചൊവ്വ , ബുധന്‍ , വ്യാഴം ദിവസങ്ങളിലായി ഗ്ലാസ്‌ഗോ, പ്രസ്റ്റണ്‍, മാഞ്ചസ്റ്റര്‍ കവന്‍ട്രി എന്നിവിടങ്ങളില്‍ സായാഹ്ന കണ്‍വെന്‍ഷനുകള്‍ നടക്കും. ശുശ്രൂഷകള്‍ക്ക് റവ ഫാ ജോസഫ് വെമ്പാടുംതറ vc , റവ ഫാ മാത്യു ചൂര പൊയ്കയില്‍, റവ ഫാ സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ ഫാ ജയ്‌സണ്‍ രിപ്പായി, റവ ഫാ സോജി ഓലിക്കല്‍, റവ ഫാ ടെറിന്‍ മുള്ളക്കര, ഫവ ബ്ര സന്തോഷ് കരുമത്ര, ശ്രീ സണ്ണി തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ വി കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും സാധിക്കുന്നിടത്തോളം ആളുകള്‍ ഈ വചന വിരുന്നില്‍ പങ്കുചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

വാർത്ത അയച്ചത് ഫാ ബിജു ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.