CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 43 Seconds Ago
Breaking Now

ബ്രിസ്റ്റോൾ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിലെ ഈ വർഷത്തെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം അവിസ്മരണീയമായി

കുട്ടികളോട് ജീവിതത്തില്‍ പ്രഥമ സ്ഥാനം ഈശോയ്ക്ക് നല്‍കാന്‍ പിതാവ് സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു.

ബ്രിസ്‌റ്റോളിലെ  ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ വച്ച് STSMCC യുടെ  12 ഓളം കുട്ടികള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവില്‍ നിന്ന് പ്രഥമ ദിവ്യ കാരുണ്യം സ്വീകരിച്ചു. സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ നിറഞ്ഞ് കവിഞ്ഞ വിശ്വാസികളുടെ  പ്രാർത്ഥനാ ഗാനങ്ങൾക്കിടെ ഈവർഷം ആദ്യ കുർബാന സ്വീകരിക്കാൻ ഒരുങ്ങിയ കുട്ടികളിൽ നിന്ന് പന്ത്രണ്ടോളം കുട്ടികൾ ആദ്യ കുര്‍ബ്ബാന സ്വീകരിച്ചു. ആല്‍ബിന്‍ ഡയോണി, അന്ന ജോസ്, എലിറ്റ എലിസബത്ത് മറ്റത്തില്‍, ജോസഫ് ക്ലമന്‍സ്, ജോഷ്വാ എബി,ലിയാ എലിസബത്ത് ഷാജി ,ലിയോണ ഷിബു,ലിയാ സണ്ണി, ലിസ ബോബി വര്‍ഗ്ഗീസ്, മരിയ അനാലിയ ജോണ്‍, റിയാ മരിയ ഷാജി, സാമുവേല്‍ ജോസഫ് എന്നിവരാണ് ആദ്യ കുര്‍ബാന സ്വീകരിച്ചത്.

റവ ഫാ സിറിള്‍ ഇടമന, റവ ഫാ ജോസഫ് മേത്താനത്ത്,റവ ഫാ ഫാന്‍സുവാ പത്തില്‍ ,വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് എന്നിവര്‍ സഹ സഹകാര്‍മികരായിരുന്നു. എസ്ടിഎസ്എംസിസിയുടെ കുട്ടികളുടെ ടീം നയിച്ച അതിമനോഹരമായ ക്വയര്‍ ശ്രദ്ധയാകര്‍ഷിച്ചു. ക്വയറിന്റെ കോര്‍ഡിനേറ്റേഴ്‌സായ നിഷ തരകനേയും ക്ലമന്‍സ് നീലങ്കാവിനേയും ഏവരും ആശംസിച്ചു. കുട്ടികളെ ഒരുക്കിയ സിസ്റ്റർ  ലീനമേരി, സിസ്റ്റർ ഗ്രേസ് മേരി എന്നിവരെയും മറ്റ് അധ്യാപകരേയും ബിഷപ് അനുമോദിച്ചു.

കുട്ടികളോട് ജീവിതത്തില്‍ പ്രഥമ സ്ഥാനം ഈശോയ്ക്ക് നല്‍കാന്‍ പിതാവ് സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു.തുടര്‍ന്ന് അഞ്ച് മണിയോടെ ഗ്രീന്‍വേ സെന്ററില്‍ നടന്ന അനുമോദന ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ നടന്നു. പിതാവിനൊപ്പം ചേര്‍ന്ന് കുട്ടികള്‍ കേക്ക് മുറിച്ചു.കുടുംബത്തിനൊപ്പം ഫോട്ടോയെടുത്തു.വിവിധ കലാപരിപാടികള്‍ മികവ് പുലര്‍ത്തി.

വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു. ആദ്യമായി കുട്ടികളിലേക്ക് ഈശോ അലിഞ്ഞ് ചേരുന്ന അതിമനോഹരമായ ദിവസം ഓര്‍മ്മയില്‍ സൂക്ഷിക്കത്തക്കതായിരുന്നു.

വിശ്വാസ ജീവിതത്തിലെ അവിസ്മരണീയമായ ആദ്യ കുര്‍ബ്ബാന സ്വീകരണാനുഭവം കുഞ്ഞുങ്ങള്‍ക്ക് വിശുദ്ധമായ ജീവിതം നയിക്കാന്‍ ചവിട്ടുപടിയാകട്ടെയെന്നാശംസിക്കുന്നു.

ചടങ്ങിനെ ഉള്‍ക്കൊള്ളും വിധം അതിമനോഹരമായ സ്‌റ്റേജ് ഒരുക്കിയിരുന്നു.STSMCC യുടെ കമ്മറ്റി അംഗങ്ങളും ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാട്ടില്‍, ജോസ് മാത്യു എന്നിവരും  പരിപാടികൾക്ക് നേതൃത്വം നല്‍കി.

ചിത്രങ്ങൾക്ക് കടപ്പാട്: ബെറ്റര്‍ ഫ്രെയിംസ് യൂകെ.

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.