CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 29 Seconds Ago
Breaking Now

എടിഎമ്മുകളില്‍ നിന്നുള്ള മോഷണം വര്‍ദ്ധിക്കുന്നു ; പണം ഭീകരര്‍ക്ക് കൈമാറുന്നുവെന്ന് സൂചന ; ആശങ്കയോടെ പോലീസ്

സംഘത്തിലെ രണ്ടുപേരെ മധ്യപ്രദേശ് പോലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി സംശയം. കൊട്ടിയം തഴുത്തലയടക്കം രാജ്യത്തെ വിവിധ എടിഎമ്മുകളില്‍ കവര്‍ച്ച ചെയ്ത സംഘത്തിലെ രണ്ടുപേരെ മധ്യപ്രദേശ് പോലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

ഹരിയാന മെവാത്ത് സ്വദേശിയായ അദില്‍ഖാന്‍, രാജു എന്നിവരാണ് പിടിയിലായത്. എട്ടംഗ മോഷണ സംഘവുമായി ഏറെ നേരം വെടിവയ്പ്പ് നടന്നിരുന്നു. ആറു പേര്‍ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച കാറും ട്രക്കും മോഷണത്തിന് ഉപയോഗിച്ചിരുന്നതാണെന്ന് പോലീസ് കരുതുന്നു. ആധുനിക പിസ്റ്റളും എകെ 47 തോക്കുകളും പിടികൂടി. പിടിയിലായവരെ മധ്യപ്രദേശ് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലും മോഷണം നടത്തിയ വിവരം ലഭിച്ചത്.

തഴുത്തലയില്‍ നിന്ന് മോഷ്ടിച്ച ആറര ലക്ഷവുമായി സംഘം മംഗളൂരു വഴി മഹാരാഷ്ട്രയിലേക്കെത്തി. അവിടെ കവര്‍ച്ച നടത്തി മധ്യപ്രദേശിലേക്ക്. ലച്ച്മ സ്റ്റേഷനിലെ പോലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. സംഘം കശ്മീരിലേക്കാണ് പോയത്. മോഷ്ടിച്ച പണവും സ്വര്‍ണവും തീവ്രവാദ സംഘടനയ്ക്ക് കൈമാറി. അവരില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങി ഹരിയാനയിലെ മേവയില്‍ എത്തുകയായിരുന്നു. വെടിവയ്പ്പ് തുടര്‍ന്നതോടെയാണ് ആറുപേര്‍ രക്ഷപ്പെട്ടത്. അത്യാധുനിക ആയുധങ്ങളുമായിട്ടാണ് സംഘം കവര്‍ച്ച നടത്തുന്നത്. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.