CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 50 Seconds Ago
Breaking Now

ഫുട്‌ബോള്‍കളിയും ,വടംവലിയും ഓട്ടവും ചാട്ടവുമായി ലിമയുടെ ബാര്‍ബിക്യൂ പാര്‍ട്ടി ഗംഭിരമായി

ആദൃമായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ നടത്തിയ ബാര്‍ബിക്യൂ പാര്‍ട്ടി അതിഗംഭിരമായി ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിപാടി നാട്ടില്‍ നിന്നും വന്ന ബെര്‍ക്കിന്‍ ഹെഡില്‍ താമസിക്കുന്ന സിന്‍ഷോയുടെ പിതാവ് മാത്യു മത്തായിസാര്‍ ഉല്‍ഘാടനം ചെയ്തു. പിന്നിട് കുട്ടികളുടെയും വലിയവരുടെയും ഓട്ടമല്‍സരം,ഫുട്‌ബോള്‍ മത്സരം ,വടംവലി മത്സരം എന്നിവ നടത്തപ്പെട്ടു . .യുക്മ സ്‌പോര്‍ട്‌സ് ഡേ യുടെ മുന്നോടിയായി ലിവര്‍പൂള്‍ ബെര്‍ക്കിന്‍ ഹെഡിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത് .

ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ   ലിവര്‍പൂള്‍ മലയാളി  അസോസിയേഷന്‍  (ലിമ) യുടെ നേത്രുത്തത്തില്‍  ആദൃമായിട്ടാണ് ഇത്തരം ഒരു പാര്‍ട്ടി സംഘടിപ്പിക്കുന്നത് .വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്‌പോര്‍ട്‌സി അഭിമുഖൃം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്നു ഇത്തരം ഒരു ഉദൃമത്തിനു ലിമ മുന്‍കൈയെടുത്തത്, അതിനു വലിയ ജനപിന്തുണയാണ് ലഭിച്ചത് .പങ്കെടുത്തു വിജയിപ്പിച്ച  എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ലിമ നേത്രുത്വം അറിയിച്ചു .

ലിമക്ക് വേണ്ടി ,പി, ആര്‍ ,ഒ, ഹരികുമാര്‍ ഗോപാലന്‍  

 

 




കൂടുതല്‍വാര്‍ത്തകള്‍.