കോട്ടയം: കര്‍ഷകരെയും അവര്‍ നേരിടുന്ന നിരവധിയായ പ്രശ്നങ്ങളെയും അവഗണിക്കുകയും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതിരിക്കുകയും ചെയ്താല്‍ ജനരോഷത്തിനു മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കേണ്ടിവരുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍. കിസാന്‍ മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷകസമരങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഗാന്ധിസ്ക്വയറില്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ കരിദിനാചരണവും ധര്‍ണ്ണയും പ്രകടനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാത്തലിക് ഫെഡറേഷന് ഓഫ് ഇന്‍ഡ്യ ദേശീയ പ്രസിഡന്റ് പി.പി.ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കിസാന്‍ മസ്ദൂര്‍ സംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.ടി.ജോര്‍ജ്, കര്‍ഷക കൂട്ടായ്മാ സെക്രട്ടറി എന്‍.വി.പ്രദീപ് കുമാര്‍, കര്‍ഷകവേദി സെക്രട്ടറി ബാബു കുട്ടന്‍ചിറ, ജൈവകര്‍ഷക സമിതി കോര്‍ഡിനേറ്റര്‍ ജോര്‍ജ് മുല്ലക്കര, സുരേഷ് വി.ജി., നൈനാന് തോമസ്, ജിജി പേരകശേരി, ജോസ് ജോണ്‍ വെങ്ങാന്തറ, റ്റോണി കോയിത്തറ, ഔസേപ്പച്ചന് ചെറുകാട്, അനീഷ് ലൂക്കോസ്, ബിജോ തുളിശേരി എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്-കാര്‍ഷിക സമരത്തോടും ഭാരതബന്ദിനോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കോട്ടയത്ത് കര്‍ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ്ണയും പ്രകടനവും ഉദ്ഘാടനം ചെയ്ത് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രസംഗിക്കുന്നു. പി.പി.ജോസഫ്, എന്‍.വി.പ്രദീപ് കുമാര്‍, നൈനാന് തോമസ്, ജിജി പേരകശേരി, ഔസേപ്പച്ചന് ചെറുകാട്, ജോസ് ജോണ്‍ വേങ്ങാന്തറ, റ്റോണി കോയിത്തറ, ബാബു കുട്ടന്‍ചിറ തുടങ്ങിയവര്‍ സമീപം.
ഫാ.ആന്റണി കൊഴുവനാല്‍