CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Minutes 43 Seconds Ago
Breaking Now

നിന്റെ ഹൃദയം പറയുന്നത് കേള്‍ക്കൂ... ജാന്‍വിയ്ക്ക് അര്‍ജുന്‍ കപൂറിന്റെ കുറിപ്പ്

അന്തരിച്ച നടി ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മകള്‍ ജാന്‍വി കപൂര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം ധടക്കിന്റെ ട്രെയ്‌ലറെത്തുകയാണ്. മുന്നോടിയായി ജാന്‍വിയ്ക്ക് സഹോദരന്‍ അര്‍ജുന്‍ കപൂര്‍ കുറിച്ച വരികള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു.

നാളെ മുതല്‍ എന്നെന്നേക്കുമായി നീ പ്രേക്ഷകരിലേക്കെത്തുകയാണ്. നിന്റെ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നു. ആദ്യം തന്നെ, നാളെ മുംബൈയില്‍ ഉണ്ടാകാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ നിനക്കൊപ്പം തന്നെയുണ്ട്.

നീനന്നായി ജോലി ചെയ്താല്‍ ഈ മേഖലയില്‍ നിനക്ക് വലിയ വിജയമുണ്ടാകുമെന്നറിയുക. സത്യസന്ധയായിരിക്കുക. അംഗീകാരങ്ങളേയും വിമര്‍ശനങ്ങളേയും സ്വീകരിക്കാന്‍ പഠിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുക. അപ്പോഴും നിന്റെ വഴിയിലൂടെ നടക്കാനും ഹൃദയം പറയുന്നത് കേള്‍ക്കാനും ശ്രദ്ധിക്കുക.അതത്ര എളുപ്പമാകില്ല, പക്ഷെ എനിക്കറിയാം, അതെല്ലാം നേരിടാന്‍ നീ തയ്യാറായിരിക്കുമെന്ന്, അര്‍ജുന്‍ കുറിച്ചു.

ബോണി കപൂറിന്റെ ആദ്യ ഭാര്യ മോനയുടെ മകനാണ് അര്‍ജുന്‍ കപൂര്‍. ശ്രീദേവിയുടെ മരണ ശേഷം കുടുംബത്തിന് എല്ലാ പിന്തുണയുമായി അര്‍ജുനുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.