CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 16 Minutes 25 Seconds Ago
Breaking Now

ആഞ്ജലീന ജൂലി ജീനില്ല; ഒന്‍പത് ബന്ധുക്കള്‍ ക്യാന്‍സറിനെ നേരിട്ടതോടെ രണ്ട് സ്തനങ്ങള്‍ മുറിച്ച് നീക്കി ആരോഗ്യവതിയായ നഴ്‌സ്; ഡബിള്‍ മാസെക്ടമി നടത്തി യുകെയിലെ ചെറുപ്പക്കാരി

റോയല്‍ ബ്ലാക്‌ബേണ്‍ ആശുപത്രിയില്‍ ഇതിന്റെ ഭാഗമായി ഒരു പാര്‍ട്ടിയും സംഘടിപ്പിച്ച ശേഷമായിരുന്നു നഴ്‌സിന്റെ പ്രൊസീജ്യര്‍

പ്രായം 24 മാത്രം. ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല. സ്വന്തം അമ്മയും, മറ്റ് എട്ട് ബന്ധുക്കളും ക്യാന്‍സറിന് എതിരെ പോരാടാന്‍ തുടങ്ങിയതോടെയാണ് ലങ്കാഷയര്‍ പ്രസ്റ്റണില്‍ നിന്നുമുള്ള എസ്തര്‍ ടെയ്‌ലര്‍ ആ തീരുമാനം എടുക്കുന്നത്. ഇതോടെ യുകെയില്‍ ഡബിള്‍ മാസെക്ടമി നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഈ നഴ്‌സ് ഇടംനേടി. 

ബ്രസ്റ്റ്, ഒവേറിയന്‍ ക്യാന്‍സര്‍ റിസ്‌ക് ഉള്ളതിന്റെ പേരിലാണ് ഈ പീഡിയാട്രിക് നഴ്‌സ് സ്തനങ്ങള്‍ നീക്കം ചെയ്തത്. ആഞ്ജലീന ജൂലി ജീന്‍ എന്നറിയപ്പെടുന്ന ബിആര്‍സിഎ ഇല്ലെങ്കിലും ഭാവിയില്‍ തന്നെയും രോഗം തേടിയെത്തുമെന്ന തിരിച്ചറിവിനൊടുവിലാണ് ടെയ്‌ലര്‍ ഒന്‍പത് മണിക്കൂര്‍ നീണ്ട കടുപ്പമേറിയ സര്‍ജറിക്ക് വിധേയമായത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഓപ്പറേഷന്‍. 

റോയല്‍ ബ്ലാക്‌ബേണ്‍ ആശുപത്രിയില്‍ ഇതിന്റെ ഭാഗമായി ഒരു പാര്‍ട്ടിയും സംഘടിപ്പിച്ച ശേഷമായിരുന്നു നഴ്‌സിന്റെ പ്രൊസീജ്യര്‍. ഭാവിയില്‍ കുട്ടികള്‍ വേണോയെന്ന് തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ ഒവേറിയന്‍ ക്യാന്‍സര്‍ ഒഴിവാക്കാന്‍ ഹിസ്‌റ്റെറെക്ടമിയെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ചുവടുവെയ്പ്പിന് സമയമായില്ലെന്ന് പലരും ഈ നഴ്‌സിനെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ക്യാന്‍സറില്ലാതെ ആരോഗ്യമുള്ള ജീവിതം ലഭിക്കാനാണ് ഇവര്‍ ഈ കടുംകൈ ചെയ്തത്.




കൂടുതല്‍വാര്‍ത്തകള്‍.