CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 30 Minutes 45 Seconds Ago
Breaking Now

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ; ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്ന ഡോക്ടര്‍ അറസ്റ്റിലായി

ഒരു വര്‍ഷമായി ഡോ സജിന്‍ ഹസന്‍ പീഡിപ്പിക്കുകയായിരുന്നു.

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. യുപി മുസാഫര്‍നഗറിലാണ് സംഭവം. രണ്ടു ദിവസത്തിനിടെ രണ്ടാമത്തെ ഡോക്ടറാണ് ചികിത്സയ്‌ക്കെത്തിയ രോഗിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഈ പ്രദേശത്ത് തന്നെ അറസ്റ്റിലാകുന്നത്.

ഒരു വര്‍ഷമായി ഡോ സജിന്‍ ഹസന്‍ പീഡിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതു കാണിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷമായി പീഡിപ്പിക്കുകയുമായിരുന്നു.

പോലീസ് പറയുന്നതിങ്ങനെ; ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടര്‍ ആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യം പകര്‍ത്തുകയും ഇതു കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും വഴങ്ങാന്‍ പ്രേരിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം തുടര്‍ന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.