CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 41 Seconds Ago
Breaking Now

ഇത് ചരിത്ര നിമിഷം ; ഒരിക്കലും അടുക്കാത്തവര്‍ ' ഒരുമിച്ചു' സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്‌പ്പെന്ന് കിം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയമായി.

ശത്രുക്കള്‍ എന്നു പറഞ്ഞാല്‍ അത്രമാത്രം അകല്‍ച്ചയിലായിരുന്ന രണ്ട് രാജ്യനേതാക്കള്‍ ഇന്ന് ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സമാധാനം സംസാരിച്ചു. ലോകം അത് ഉറ്റുനോക്കി. ഇത് ലോകസമാധാനത്തിന്റെ ആദ്യ ചുവടെന്ന് പലരും വിലയിരുത്തി. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയമായി. രാവിലെ 6.30 ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ആദ്യം നടത്തിയ വണ്‍ ഓണ്‍ വണ്‍ ചര്‍ച്ച നന്നായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍വിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോള്‍ ഇവിടെയെത്തിയിരിക്കുന്നതെന്നായിരുന്നു കിമ്മിന്റെ പ്രതികരണം.

ആണവ നിരായുധീകരണം അടക്കം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള രണ്ടാമത്തെ ചര്‍ച്ചയ്ക്ക് മുമ്പ് ഇതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഉച്ചകോടിയെ കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും തങ്ങള്‍ മറികടക്കുമെന്നും സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഇതെന്നാണ് വിശ്വാസമെന്നും കിം പ്രതികരിച്ചു.

അടച്ചിട്ട മുറിയില്‍ ഇരു നേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. ചരിത്രത്തില്‍ ആദ്യമായാണ് ഇരുവരുടേയും ചര്‍ച്ച. ഫോണില്‍ പോലും രണ്ട് രാജ്യങ്ങളിലേയും ഭരണാധികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. ഈ മുഹൂര്‍ത്തം ചരിത്രനിമിഷമാണ് .




കൂടുതല്‍വാര്‍ത്തകള്‍.