CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 41 Minutes 45 Seconds Ago
Breaking Now

പാര്‍ട്ടിയിലെ വിമതരെ ചാക്കിലാക്കി തെരേസ മേയ്; ലേബര്‍ പാര്‍ട്ടിക്കാര്‍ കോര്‍ബിനെ ലംഘിച്ച് വോട്ട് ചെയ്താല്‍ പ്രധാനമന്ത്രിയ്ക്ക് ബ്രക്‌സിറ്റ് വോട്ടില്‍ നാണംകെടാതെ രക്ഷപ്പെടാം

ട്രേഡ് & കസ്റ്റംസ് യൂണിയന്‍ ബില്‍ അട്ടിമറിച്ചാല്‍ ബ്രസല്‍സ് ചര്‍ച്ചകളെ ഇത് ബാധിക്കുമെന്ന് മുന്നറിയിപ്പ്

ബ്രക്‌സിറ്റ് ബില്‍ വോട്ടിംഗില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ അവസരം. ടോറി വിമതരുമായി സന്ധിയില്‍ ആയതോടെയാണ് നിര്‍ണ്ണായക വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നാണംകെടല്‍ ഒഴിവാക്കുക. അവസാന നിമിഷത്തിലാണ് കസ്റ്റംസ് യൂണിയന്‍ യൂണിറ്റി ഭേദഗതിയെ പിന്തുണയ്ക്കാന്‍ റിമേയിനേഴ്‌സ് സംഘത്തിലെ നിക്കി മോര്‍ഗനും, സ്റ്റീഫന്‍ ഹാമണ്ടും സമ്മതിച്ചത്.

ബ്രക്‌സിറ്റര്‍ ജേക്കബ് റീസ് മോഗും ഈ സമാധാന നീക്കത്തെ പിന്തുണയ്ക്കുന്നു. ടോറി എംപിയും,മേയുടെ മുന്‍ പോളിസി ഉപദേശകനുമായ ഒലിവര്‍ ലെറ്റ്‌വിനാണ് നീക്കങ്ങള്‍ക്ക് പിന്തുണയേകുന്നത്. യുകെയെ യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ തുടരാന്‍ പാര്‍ട്ടി വിമതര്‍ വോട്ട് ചെയ്യുമെന്ന ആശങ്കയാണ് ഇതോടെ നീങ്ങിയത്. ബ്രക്‌സിറ്റ് പദ്ധതികളെ തന്നെ അട്ടിമറിക്കുന്നതായിരുന്നു ഈ ശ്രമങ്ങള്‍.

വിമതരെ ചാക്കിലാക്കിയതോടെ വോട്ട് അനുകൂലമാകുമെന്നാണ് ബ്രക്‌സിറ്റ് മന്ത്രി സ്റ്റീവ് ബേക്കറുടെ പ്രതീക്ഷ. അന്നാ സോബ്രി, കെന്‍ ക്ലാര്‍ക്ക് തുടങ്ങിയ വിമതര്‍ ഇപ്പോഴും എതിര്‍പ്പ് അവസാനിപ്പിച്ചിട്ടില്ല. ട്രേഡ് & കസ്റ്റംസ് യൂണിയന്‍ ബില്‍ അട്ടിമറിച്ചാല്‍ ബ്രസല്‍സ് ചര്‍ച്ചകളെ ഇത് ബാധിക്കുമെന്ന് തെരേസ മേയ് മുന്നറിയിപ്പ് നല്‍കി.

അതേസമയം ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ വാക്ക് ലംഘിച്ച് പാര്‍ട്ടി എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതുകൂടി ലഭിച്ചാല്‍ തെരേസ മേയ്ക്ക് ശക്തിയോടെ ബ്രസല്‍സിന് മുന്നില്‍ ചര്‍ച്ചയ്‌ക്കെത്താം.




കൂടുതല്‍വാര്‍ത്തകള്‍.