CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 45 Seconds Ago
Breaking Now

കുഴഞ്ഞ് വീണ് മരിച്ച ബെന്നിയ്ക്ക് നാളെ ഹൗണ്‍സ്ലോവില്‍ യാത്രാമൊഴി ; ശനിയാഴ്ച സംസ്‌കാരം ; ബെന്നിയ്ക്ക് കണ്ണീരോടെ വിട നല്‍കും

നാളെ ഉച്ചയ്ക്ക് 11 മണി മുതല്‍ രണ്ടു മണിവരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ച ബെന്നിയ്ക്ക് നാളെ വിട നല്‍കും.ബെന്നിയുടെ ഭൗതിക ശരീരം യുകെയില്‍ നിന്ന് നാട്ടിലേക്ക് അയക്കും.ഏറെ വര്‍ഷങ്ങള്‍ പ്രവാസികളായി ജീവിച്ച മാതാപിതാക്കളുടെ മകനാണ് ബെന്നി. എല്ലാ പിന്തുണയുമായി സുഹൃത്തുക്കളും രംഗത്തുണ്ടായി.

നാളെ ഉച്ചയ്ക്ക് 11 മണി മുതല്‍ രണ്ടു മണിവരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദീകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് നേതൃത്വം നല്‍കും. ബെന്നിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിനെത്തും.

വ്യാഴാഴ്ച ഹീത്രുവില്‍ നിന്നും നാട്ടിലേക്ക് ബെന്നിയുടെ ഭൗതിക ശരീരം യാത്രയാകും. തുടര്‍ന്ന് വെള്ളിയാഴ്ച ജന്മനാട്ടില്‍ എത്തുന്ന മൃതദേഹം ശനിയാഴ്ച ഇടവകയില്‍ സംസ്‌കരിക്കും. ആരോഗ്യവാനായ ബെന്നിയുടെ വിയോഗം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ഏവരും.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ അസ്വാഭാവിക മരണത്തിന്റെ സൂചനകള്‍ ഇല്ലാത്തതിനാല്‍ കൊറണരുടെ തീരുമാന പ്രകാരം മൃതദേഹം കാലതാമസമില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു. ഞായറാഴ്ച ക്രിക്കറ്റ് കളിക്കവേ ക്ഷീണം അനുഭവപ്പെടുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും  അര്‍ദ്ധ രാത്രിയോടെ മരിക്കുകയായിരുന്നു. ഭാര്യയും ഏഴും മൂന്നും വയസ്സുമുള്ള കുട്ടികളും ഉള്‍പ്പെട്ട കുടുംബത്തെ അനാഥാലയത്തിലേക്ക് തള്ളിവിട്ടായിരുന്നു ഈ മരണം.

ഹോണ്‍സ്ലോവിലേക്ക് നൂറുകണക്കിന് മലയാളികള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തും. ദേവാലയത്തിന്റെ അഡ്രസ്

സെന്റ് വിന്‍സന്റ് ഡി പോള്‍, ആര്‍ സി ചര്‍ച്ച്, 2 വിത്താംറോഡ്, മിഡിലെസെക്‌സ് TW7 4AJ




കൂടുതല്‍വാര്‍ത്തകള്‍.