CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 3 Seconds Ago
Breaking Now

ആര്‍എസ്എസ് ഗാന്ധിയെ കൊന്നെന്ന് പ്രസ്താവന; തെറ്റ് ചെയ്തിട്ടില്ലെന്ന് മാനനഷ്ടക്കേസ് നേരിടവെ രാഹുല്‍ കോടതിയില്‍

2016 മാര്‍ച്ച് ആറിന് ഭിവണ്ഡിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ആര്‍എസ്എസിന്റെ ആളുകളാണ് ഗാന്ധിജിയെ കൊന്നതെന്ന പ്രസ്താവന നടത്തിയത്.

മുംബൈ: ആര്‍എസ്എസ് അംഗം ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ കുറ്റക്കാരനല്ലെന്ന് വാദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോടതിയില്‍. മുംബൈ ഭിവണ്ഡി കോടതിയിലാണ് കേസ്. 2016 മാര്‍ച്ച് ആറിന് ഭിവണ്ഡിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ആര്‍എസ്എസിന്റെ ആളുകളാണ് ഗാന്ധിജിയെ കൊന്നതെന്ന പ്രസ്താവന നടത്തിയത്. അവര്‍ ഗാന്ധിയെയും, സര്‍ദാര്‍ പട്ടേലിനെയും എതിര്‍ത്തവരാണെന്നും അന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞിരുന്നു. 

ഇതിനെതിരെയാണ് ആര്‍എസ്എസ് ഭിവണ്ഡി യൂണിറ്റ് സെക്രട്ടറി രാജേഷ് കുന്തെ മാനനഷ്ടക്കേസുമായി കോടതിയിലെത്തിയത്. ആര്‍എസ്എസ് ആണ് മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നാണ് കുന്തെ ആരോപിക്കുന്നത്. 

അതേസമയം കേസില്‍ സമ്മന്‍സ് വിചാരണ വേണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ നിലപാടെടുത്തു. ഇതില്‍ എതിര്‍പ്പില്ലെന്ന് കുന്തെയുടെ അഭിഭാഷന്‍ വ്യക്തമാക്കി. എന്നാല്‍ കോടതിയില്‍ ജഡ്ജിമാര്‍ മാറിമാറി വരുന്നതിനാല്‍ കേസ് നീണ്ടുപോകുന്നത് ഒഴിവാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതിനകം നാല് ജഡ്ജിമാരാണ് വിചാരണയ്ക്കിടെ മാറിയത്. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.