CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 30 Seconds Ago
Breaking Now

ഒരു മോതിരം മോഷ്ടിക്കാന്‍ കള്ളന്‍ കെമുറിച്ചെടുത്ത് കൊണ്ടുപോയി; വികലാംഗയ്ക്ക് നേരെ അക്രമം നടന്നത് വാലന്റൈന്‍ ദിനത്തില്‍ സ്വന്തം വീട്ടില്‍ വെച്ച്

മോതിരം മോഷ്ടിക്കാനെത്തിയ മോഷ്ടാവ് ഇവരുടെ കൈ തന്നെ മുറിച്ചെടുക്കുകയായിരുന്നു

വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിക്കാനായി എന്തും ചെയ്യുന്ന ഒരു ഘട്ടത്തിലേക്കാണ് യുകെ എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രതിദിനം 1500 പൗണ്ട് വരെ തട്ടിപ്പറിയും മോഷണവും തൊഴിലാക്കിയവര്‍ നേടുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. സര്‍ക്കാരിനെയും നിയമത്തെയും വെല്ലുവിളിച്ച് നടത്തുന്ന മോഷങ്ങളില്‍ ഞെട്ടിക്കുന്ന സംഭവമാണ് സാന്ത്ര മക്‌ഗോവനുണ്ടായ അനുഭവം.

വീല്‍ച്ചെയറില്‍ നടക്കുന്ന ഈ 62-കാരിയുടെ മോതിരം മോഷ്ടിക്കാനെത്തിയ മോഷ്ടാവ് ഇതിന് വേണ്ടി ഇവരുടെ കൈ തന്നെ മുറിച്ചെടുക്കുകയായിരുന്നു. ഗ്ലാസ്‌ഗോ ഹൈക്കോടതിയിലാണ് പ്രതി നടത്തിയ അക്രമത്തെക്കുറിച്ച് വിശദീകരിക്കപ്പെട്ടത്. 33-കാരനായ സ്റ്റീഫന്‍ ബ്രിസ്‌ബെയിനാണ് പ്രതി.

62-കാരിയുടെ വലത് കൈയാണ് ഇയാള്‍ മുറിച്ചെടുത്തത്. ഇതോടെ ഇവര്‍ അബോധവാസ്ഥയിലായി. കൈയില്‍ കിടന്ന മോതിരം കവരാനാണ് ബ്രിസ്‌ബെയിന്‍ ഈ കടുംകൈ ചെയ്തത്. കൈയുമായി ഇയാള്‍ പോവുകയും ചെയ്തു. കത്തി ഉപയോഗിച്ചുള്ള അക്രമത്തിനാണ് കേസ് ചുമത്തിയിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.