CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 1 Seconds Ago
Breaking Now

തെരേസ മേയ്ക്ക് തിരിച്ചടി; കോമണ്‍സില്‍ ഇയു പിന്‍മാറ്റ ബില്ലില്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങവെ ജസ്റ്റിസ് മന്ത്രി ഡോ. ഫിലിപ്പ് ലീ രാജിവെച്ചു; ഒരുക്കം നയത്തെ എതിര്‍ക്കാന്‍

ഹൗസ് ഓഫ് ലോര്‍ഡ്‌സ് പാസാക്കിയ പല ബില്ലുകളും ബ്രക്‌സിറ്റ് ചര്‍ച്ചകളുടെ വഴിമുടക്കും

സര്‍ക്കാരിന്റെ ബ്രക്‌സിറ്റ് പോളിസില്‍ വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് മിനിസ്റ്റര്‍ ഡോ. ഫിലിപ്പ് ലീ നാടകീയമായി രാജിവെച്ചു. സുപ്രധാനമായ ഇയു വിത്‌ഡ്രോവല്‍ ബില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് തെരേസ മേയ്ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ലീ രാജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ അടുത്ത ആളാണ് ഡോ. ഫിലിപ്പ് ലീ എന്നത് തിരിച്ചടിയുടെ ആഴം വര്‍ദ്ധിപ്പിക്കും.

യൂറോപ്യന്‍ യൂണിയനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഡോ. ലീ. തന്റെ മണ്ഡലത്തിലെ ആളുകളുടെ നിലപാടിന് വേണ്ടി നിലകൊള്ളാന്‍ ഇതുവഴി അവസരം ലഭിക്കുമെന്നതിനാലാണ് സ്ഥാനം രാജിവെച്ചതെന്ന് ഇദ്ദേഹം പറയുന്നു. ബ്രസല്‍സുമായുള്ള അന്തിമകരാറില്‍ എംപിമാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം ലഭിക്കണമെന്നാണ് തന്റെ നിലപാടെന്നും ഡോ. ലീ കൂട്ടിച്ചേര്‍ത്തു.

ബ്രക്‌സിറ്റിന്റെ പേരില്‍ നാല് മന്ത്രിമാര്‍ കൂടി രാജിക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2016ല്‍ തെരേസ മേയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച ഈ ബ്രാക്ക്‌നെല്‍ എംപി ഇവരുടെ വിജയത്തോടെ മന്ത്രിയായി. ഇതിലും ഏറെ നാള്‍ മുന്‍പ് ഇരുവരും സൗഹൃദത്തിലുമാണ്.

ഹൗസ് ഓഫ് ലോര്‍ഡ്‌സ് പാസാക്കിയ പല ബില്ലുകളും ബ്രക്‌സിറ്റ് ചര്‍ച്ചകളുടെ വഴിമുടക്കും. ഇത് പരാജയപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്.




കൂടുതല്‍വാര്‍ത്തകള്‍.