CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 40 Minutes 2 Seconds Ago
Breaking Now

യുകെയിലെ ക്‌നാനായ സമുദായത്തിന് ഇത് അഭിമാന നിമിഷം ; ക്‌നാനായ മക്കളുടെ സഭാ വളര്‍ച്ചയില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തികൊണ്ട് ഡീക്കന്‍ അനില്‍ ലൂക്കോസ് ആര്‍ച്ചുബിഷപ്പ് മാല്‍ക്കം മക്മഹാനില്‍ നിന്നും ഡീക്കന്‍പട്ടം സ്വീകരിച്ചു

യുകെയിലെ ക്‌നാനായ മക്കളുടെ സഭാ വളര്‍ച്ചയില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തികൊണ്ട് ഡീക്കന്‍ അനില്‍ ലൂക്കോസ് ആര്‍ച്ചുബിഷപ്പ് മാല്‍ക്കം മക്മഹാനില്‍ നിന്നും ഡീക്കന്‍പട്ടം സ്വീകരിച്ചു. ഇന്നലെ 3 മണിക്ക് ലിവര്‍പൂള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്ന ഭക്തിസാന്ദ്രമായ ദിവ്യബലി മധ്യേയാണ് അനില്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചത്. കത്തീഡ്രല്‍ ദേവാലയം തിങ്ങിനിറഞ്ഞ വിശ്വാസികളുടെ സാന്നിധ്യത്തില്‍ 2 തദ്ദേശിയ ഡീക്കന്‍മാരോടൊപ്പം ഡീക്കന്‍ അനില്‍ സഭാ വസത്രങ്ങള്‍ അണിഞ്ഞപ്പോള്‍ യുകെയിലെ സീറോ മലബാര്‍ സമൂഹവും ക്‌നാനായ സമൂഹവും അഭിമാന പുളകിതമായി. ക്‌നാനായ സമുദായത്തിലെ ആദ്യത്തേയും സീറോ മലബാര്‍ സഭയുടെ 3ാമത്തേയും ഡീക്കനാണ് അനില്‍. ആര്‍ച്ച് ബിഷപ്പ് മാല്‍ക്കമിനൊപ്പം സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയും, ഫാ സോജി ഓലിക്കലും, ലിവര്‍പൂള്‍ അതിരൂപതയിലെ മറ്റ് വൈദീകരും സഹാകാര്‍മ്മികരായി.

2013 ല്‍ ഡീക്കന്‍ പട്ടത്തിന്റെ യോഗ്യതാ പരീക്ഷകള്‍ പാസ്സായ അനില്‍ 3 വര്‍ഷത്തില്‍ അധികം നീണ്ടുനിന്ന പരിശീലനത്തിനൊടുവിലാണ് ഡീക്കന്‍ പാട്ടത്തിന് യോഗ്യത നേടുന്നത്. തന്റെ പരിശീലന കാലത്ത് ഡീക്കന്‍ അനില്‍ കാണിച്ച കഠിനാധ്വാനത്തേയും അര്‍പ്പണ ബോധത്തേയും അനിലിന്റെ ഭാര്യ സോണി നല്‍കിയ പ്രചോദനത്തേയും അവര്‍ ഏറ്റെടുത്ത സഹനത്തേയും മാല്‍ക്കം പിതാവ് എടുത്തുപറയുകയും അഭിനന്ദിക്കുകയും ചെയ്തു. യുകെയിലെ സഭാ വിശ്വാസികള്‍ക്ക് ആത്മീയമായി പുത്തനുണര്‍വ് നല്‍കിയ സെഹിയോന്‍ ടീമിന്റെ മുഖ്യധാരാ പ്രവര്‍ത്തകനായിരുന്നു ഡീക്കന്‍ അനില്‍. കൂടാതെ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ നേതൃത്വം കൊടുത്ത് 12000 ല്‍ അധികം വിശ്വാസികള്‍ പങ്കെടുത്ത ഡിസംബര്‍ 2013ലെ മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ അമരക്കാരനായിരുന്നു അനില്‍. തുടര്‍ന്ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടത്തപ്പെട്ട അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെയും ചെയര്‍മാന്‍ ആയി തന്റെ സംഘടനാ മികവ് തെളിയിച്ച വ്യക്തിയാണ് ഡീക്കന്‍ അനില്‍.

കോട്ടയം അതിരൂപതയിലെ പുന്നത്തറ സെന്റ് തോമസ് ക്‌നാനായപള്ളി ഇടവകാംഗമായ ഒഴുകയില്‍ ലൂക്കോസ്, പെണ്ണമ്മ ദമ്പതികളുടെ പുത്രനാണ് ഡീക്കന്‍ അനില്‍. അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ പള്ളി ഇടവകാംഗമായ ചേലക്കല്‍ മത്തായി ലൂക്കോസ് ലീലാമ്മ ദമ്പതികളുടെ പുത്രിയായ സോണിയാണ് ഭാര്യ. ഇവര്‍ക്ക് ആല്‍ഫി, റുബീന, റിയോണ്‍, എലെന എന്നീ നാലു മക്കളുണ്ട്. നാട്ടില്‍ നിന്നുമെത്തിയ ഇരുവരുടേയും മാതാപിതാക്കളും അമേരിക്ക, സൗത്താഫ്രിക്ക, യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായുള്ള നിരവധി ബന്ധുജനങ്ങളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഡീക്കന്‍ അനിലിന്റെ സ്ഥലമായ വിഗണിലെ ഇടവക ദേവാലയമായ സെന്റ് മേരിസ് പാരിഷ് ഹാളില്‍ അഭിനന്ദന യോഗവും സ്‌നേഹ വിരുന്നും നടത്തപ്പെട്ടു




കൂടുതല്‍വാര്‍ത്തകള്‍.