CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 9 Minutes 58 Seconds Ago
Breaking Now

ഇയു കരാറില്ലാതെ വന്നാല്‍ റിമെയിനര്‍ എംപിമാര്‍ വീറ്റോ ചെയ്യും; ബ്രക്‌സിറ്റില്‍ തോല്‍ക്കാതിരിക്കാന്‍ തെരേസ മേയ് സമ്മര്‍ദത്തിന് വഴങ്ങി; കൂടെനിന്നവര്‍ മറുകണ്ടം ചാടിയതോടെ പ്രധാനമന്ത്രിക്ക് മുന്നില്‍ മറ്റ് വഴികളില്ല

തങ്ങളുടെ നിലപാട് വിറ്റാണ് തെരേസ മേയ് വോട്ടിനെ നേരിട്ടതെങ്കില്‍ പണികൊടുക്കുമെന്നാണ് ബ്രക്‌സിറ്റ് അനുകൂലികളുടെ നിലപാട്

ഹൗസ് ഓഫ് കോമണ്‍സില്‍ സുപ്രധാനമായ ബ്രക്‌സിറ്റ് വോട്ടെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടതോടെ റിമെയിനര്‍ എംപിമാര്‍ക്ക് മുന്നില്‍ കീഴടങ്ങി പ്രധാനമന്ത്രി. ബ്രസല്‍സുമായുള്ള ചര്‍ച്ചകളില്‍ അന്തിമതീരുമാനം കൈക്കൊള്ളാനുള്ള അധികാരം റിമെയിനര്‍ എംപിമാര്‍ക്ക് സമ്മാനിച്ച് കൊണ്ടാണ് പ്രാധാന്യമേറിയ വോട്ടെടുപ്പില്‍ മേയ് കടന്നുകൂടിയത്. യൂറോപ്യന്‍ യൂണിയന്‍ പ്രേമികളായ സ്വന്തം പാര്‍ട്ടിക്കാരാണ് അവസാന നിമിഷത്തില്‍ വിലപേശല്‍ നടത്തി തെരേസ മേയെ സമ്മര്‍ദത്തിലാഴ്ത്തിയത്. 

എന്നാല്‍ കരാറില്ലാതെ ഇറങ്ങിപ്പോന്നാല്‍ വീറ്റോ ചെയ്യാനുള്ള അവകാശം മേയ് നല്‍കിയെന്ന യൂറോപ്യന്‍ പ്രേമികളുടെ അവകാശവാദം നിഷേധിച്ച് ബ്രക്‌സിറ്റ് അനുകൂലികള്‍ രംഗത്തെത്തി. ഇതിന് വിരുദ്ധമായുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി ഇവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുള്ളത്. എല്ലാ കാര്യങ്ങളിലും ചര്‍ച്ച നടത്താമെന്ന ഉറപ്പല്ലാതെ റിമെയിനേഴ്‌സിന് മറ്റൊരു വാഗ്ദാനവും നടത്തിയിട്ടില്ലെന്ന് ബ്രക്‌സിറ്റ് ടീമിലെ മുതിര്‍ന്ന അംഗങ്ങള്‍ പറയുന്നു. കാര്യങ്ങള്‍ കൂടിക്കുഴഞ്ഞതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് പ്രധാനമന്ത്രി കാര്യാലയത്തോട് ആവശ്യപ്പെടുന്നത്. 

തങ്ങളുടെ നിലപാട് വിറ്റാണ് തെരേസ മേയ് വോട്ടിനെ നേരിട്ടതെങ്കില്‍ പണികൊടുക്കുമെന്നാണ് ബ്രക്‌സിറ്റ് അനുകൂലികളുടെ നിലപാട്. നാഴികക്കല്ലായി മാറുന്ന ഇയു വിത്‌ഡ്രോവല്‍ ബില്‍ രണ്ട് ദിവസം നീളുന്ന വോട്ടിംഗിന് എത്തിയതോടെയാണ് നാടകീയമായ രംഗങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. വിമത നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രിയെ പിന്നില്‍ നിന്നും കുത്തി ജസ്റ്റിസ് മിനിസ്റ്റര്‍ ഫിലിപ്പ് ലീ യാതൊരു മുന്നറിയിപ്പും നല്‍കാതെ രാജിവെച്ചിരുന്നു. ഇതോടെ യൂറോപ്പ് അനുകൂലികളായ എംപിമാര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പോലും തയ്യാറാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

സ്പീക്കറുടെ ചെയറിന് പിന്നിലേക്ക് 14 വിമത ടോറി എംപിമാരെ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്ത ശേഷമാണ് പ്രധാനമന്ത്രി സന്ധി ഉറപ്പാക്കിയത്. ഇതോടെ വൃത്തിയായി ബ്രക്‌സിറ്റ് നടപ്പാക്കാമെന്ന വിശ്വാസമാണ് ബ്രക്‌സിറ്റ് അനുകൂലികള്‍ക്ക് നഷ്ടമാകുന്നത്. 26 എംപിമാരുടെ ഭൂരിപക്ഷത്തില്‍ ചര്‍ച്ചകള്‍ പിടിച്ചെടുക്കാനുള്ള ലോര്‍ഡ്‌സിന്റെ ശ്രമം കോമണ്‍സില്‍ വെടിവെച്ചിട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.