CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 1 Minutes 41 Seconds Ago
Breaking Now

വസ്ത്രം അഴിച്ച് കാണിക്കാന്‍ ബുദ്ധിമുട്ടില്ല; പിന്നെന്തിന് അര്‍ദ്ധനഗ്ന ചിത്രത്തിന് നഷ്ടപരിഹാരം; മെഗാന്‍ മാര്‍ക്കിളിനെ ഉദാഹരണമാക്കി കെയ്റ്റിന് നല്‍കിയ 92,000 പൗണ്ട് നഷ്ടപരിഹാരത്തിന് എതിരെ ഫ്രഞ്ച് അഭിഭാഷകരുടെ ഞെട്ടിക്കുന്ന വാദം

രാജകുടുംബത്തില്‍ എത്തുന്നതിന് മുന്‍പ് സസെക്‌സ് ഡച്ചസ് ബീച്ചില്‍ മേനി പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും തെളിവുകളായി നിരത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ആധുനിക കാലത്ത് രാജകുടുംബത്തിലെ ആളുകള്‍ക്ക് മേനിപ്രദര്‍ശനം നടത്തുന്നതൊന്നും വലിയ പ്രശ്‌നമല്ലെന്ന് ചൂണ്ടിക്കാണിച്ച് കെയ്റ്റ് മിഡില്‍ടണും, വില്ല്യം രാജകുമാരനും നല്‍കിയ 92,000 പൗണ്ട് നഷ്ടപരിഹാരത്തിനെതിരെ ഫ്രഞ്ച് അഭിഭാഷകര്‍ രംഗത്ത്. കൊട്ടാരത്തിലെ നവവധു മെഗാന്‍ മാര്‍ക്കിളിന്റെ സെക്‌സി ഫോട്ടോഷൂട്ട് കാണിച്ച് കൊണ്ടാണ് കെയ്റ്റിന്റെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് അത്ര വലിയ തെറ്റൊന്നുമല്ലെന്ന് ഇവര്‍ വാദിക്കുന്നത്. 2012 സെപ്റ്റംബറിലാണ് ഫ്രാന്‍സിലെ ക്ലോസര്‍ മാഗസിന്റെ കെയ്റ്റിന്റെ സണ്‍ബാത്തിംഗ് ചിത്രങ്ങള്‍ ദീര്‍ഘദൂര ലെന്‍സുകള്‍ ഉപയോഗിച്ച് പകര്‍ത്തി പ്രസിദ്ധീകരിച്ചത്. 

ഇതിനെതിരെ കേംബ്രിഡ്ജ് ഡ്യൂക്കും ഡച്ചസും നല്‍കിയ പരാതിയിലാണ് കോടതി വമ്പന്‍ തുക നഷ്ടപരിഹാരം വിധിച്ചത്. എന്നാല്‍ സ്വകാര്യതയുടെ പേരില്‍ നല്‍കുന്ന നഷ്ടപരിഹാരങ്ങള്‍ 100 പൗണ്ട് വരെയെത്തുമ്പോള്‍ ഈ തുക വളരെ ഉയര്‍ന്നതാണെന്ന് ബാരിസ്‌റ്റേഴ്‌സ് പറയുന്നു. ഇൗ വാദങ്ങള്‍ പിന്‍ബലമേകാനാണ് സസെക്‌സ് ഡച്ചസ് മെഗാന്‍ മാര്‍ക്കിളിന്റെ ചിത്രങ്ങള്‍ ഇവര്‍ സമര്‍പ്പിക്കുന്നത്. മെഗാന്‍ തന്റെ വസ്ത്രങ്ങള്‍ മാറ്റുന്ന സെക്‌സി വീഡിയോയും അഭിഭാഷകര്‍ ന്യായമായി ചൂണ്ടിക്കാണിക്കുന്നു. ആധുനിക സ്ത്രീകള്‍ തങ്ങളുടെ ശരീരം പ്രദര്‍ശിപ്പിച്ച് സ്വയം പ്രൊമോട്ട് ചെയ്യുന്നുവെന്നാണ് ഇവരുടെ ബാലിശമായ വാദം. 

2013ല്‍ മെന്‍സ് ഹെല്‍ത്ത് മാഗസിന് വേണ്ടി മെഗാന്‍ നടത്തിയ 'ഗ്രില്ലിംഗ് നെവര്‍ ലുക്ഡ് സോ ഹോട്ട് വിത് മെഗാന്‍ മാര്‍ക്കിള്‍' എന്ന വീഡിയോയാണ് ഫ്രഞ്ച് അഭിഭാഷകര്‍ ആയുധമാക്കുന്നത്. അഭിനേത്രിയായി ഇരിക്കുന്ന ഘട്ടത്തില്‍ ടീഷര്‍ട്ട് ക്യാമറയ്ക്ക് മുന്നില്‍ നീക്കി ഷോര്‍ട്ട്‌സ് അണിഞ്ഞ് ഗ്രില്‍ ചെയ്യുന്ന സെക്‌സി ഷോട്ടുകളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 92,000 പൗണ്ട് നഷ്ടപരിഹാരത്തിന് എതിരെയുള്ള അപ്പീല്‍ വെര്‍സെയില്‍സ് അപ്പീല്‍ കോടതിയില്‍ ആരംഭിക്കാന്‍ ഇരിക്കവെയാണ് മെഗാന്റെ ദൃശ്യങ്ങള്‍ കാണിച്ച് കെയ്റ്റിന്റെ ചിത്രങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 

രാജകുടുംബത്തില്‍ എത്തുന്നതിന് മുന്‍പ് സസെക്‌സ് ഡച്ചസ് ബീച്ചില്‍ മേനി പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും തെളിവുകളായി നിരത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ബ്രിട്ടീഷ് രാജകുടുംബത്തിലെ മരുമക്കളെ നാണംകെടുത്തുന്ന വാദങ്ങളാകും കോടതിയില്‍ അരങ്ങേറുക. 




കൂടുതല്‍വാര്‍ത്തകള്‍.