CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 1 Minutes 51 Seconds Ago
Breaking Now

വയറിന് സുഖമില്ലെങ്കില്‍ നിങ്ങളുടെ വിമാനയാത്ര മുടങ്ങാന്‍ അതുമതി; പാരാമെഡിക്കുകള്‍ അനുമതി നല്‍കിയിട്ടും 352 പൗണ്ട് നല്‍കി റീബുക്ക് ചെയ്യേണ്ടിവന്ന ഇദ്ദേഹത്തിന്റെ അവസ്ഥ കേള്‍ക്കൂ

മെഡിക്കല്‍ കാരണങ്ങളുടെ പേരില്‍ യാത്രക്കാരുടെ യാത്ര റദ്ദാക്കാന്‍ എയര്‍ലൈന്‍ പൈലറ്റിനും, ജീവനക്കാര്‍ക്കും വലിയ അധികാരങ്ങളാണുള്ളത്‌

വയറിന് ഒരു വേദനയുണ്ടെന്ന് കരുതി വിമാനയാത്ര തടസ്സപ്പെടുമോ? അങ്ങിനെ സംഭവിക്കുമെന്നാണ് 73-കാരനായ റോണ്‍ ലിന്റണിന്റെ അവസ്ഥ തെളിയിക്കുന്നത്. വിമാനത്തില്‍ നിന്നും ഇറക്കിവിടുമെന്ന് മാത്രമല്ല പുതിയ ടിക്കറ്റ് എടുക്കാനുള്ള പണച്ചെലവ് കൂടി നേരിടുമെന്നതാണ് വാസ്തവം. യാത്ര ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നേരിട്ട വയറുവേദനയാണ് ഈ പ്രായത്തിലും സോമര്‍സോള്‍ട്ട് ചെയ്യുന്ന റോണിന് പണിയായത്. 

ഒടുവില്‍ തന്റെ ഹോളിഡേ പരിപാടി രക്ഷപ്പെടുത്തിയെടുക്കാന്‍ 350 പൗണ്ട് അധികം നല്‍കേണ്ടി വന്നു. തോമസ് കുക്ക് എയര്‍ക്രാഫ്റ്റില്‍ നിന്നാണ് കാരണം പോലും കാണിക്കാതെ ഇദ്ദേഹത്തെ നീക്കിയത്. പാരാമെഡിക്കുകള്‍ പറക്കാനുള്ള അനുമതി നല്‍കിയിട്ടും വിമാന കമ്പനി യാത്ര അനുവദിച്ചില്ല. 426 പൗണ്ടിന് ഗ്രീക്ക് ദ്വീപിലേക്കും തിരിച്ചും ടിക്കറ്റെടുത്ത ഇദ്ദേഹത്തിന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുതിയ ടിക്കറ്റ് എടുക്കാനും പണം കൂടി ചെലവായി. 

48 മണിക്കൂറിന് ശേഷമുള്ള അടുത്ത വിമാനത്തിനായി കാത്തിരുന്ന് ഹോളിഡേയിലെ രണ്ട് ദിവസവും നഷ്ടമായി. മെഡിക്കല്‍ കാരണങ്ങളുടെ പേരില്‍ യാത്രക്കാരുടെ യാത്ര റദ്ദാക്കാന്‍ എയര്‍ലൈന്‍ പൈലറ്റിനും, ജീവനക്കാര്‍ക്കും വലിയ അധികാരങ്ങളാണുള്ളതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഡോക്ടര്‍മാരും, നഴ്‌സുമാരും ഒന്നുമല്ലെങ്കില്‍ കൂടി ഇവര്‍ക്ക് ഇതിന് സാധിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.