Breaking Now

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും, സ്റ്റീഫന്‍ ഹോക്കിംഗ്‌സിനെയും ഐക്യുവില്‍ തോല്‍പ്പിച്ച് സറേയിലെ ഇന്ത്യന്‍ പെണ്‍കുട്ടി; 11 വയസ്സുകാരിയുടെ ബുദ്ധി കണ്ട് ഞെട്ടിയവരില്‍ മാതാപിതാക്കളും

മനുഷ്യകുലത്തിന് ഉപകരിക്കുന്ന തലച്ചോറുകളെ കണ്ടെത്താനാണ് മെന്‍സ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്

തന്റെ പതിനൊന്നാം വയസ്സില്‍ മെന്‍സ ഐക്യു ടെസ്റ്റില്‍ ഇതുവരെ നേടിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പോയിന്റ് കരസ്ഥമാക്കി ഒരു ഇന്ത്യന്‍ പെണ്‍കുട്ടി. സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും, സ്റ്റീഫന്‍ ഹോക്കിംഗ്‌സിനെയും വരെ മറികടക്കുന്ന ഐക്യുവാണ് സറേ സ്റ്റാന്‍വെല്ലിലെ സ്‌നേഹാള്‍ വിജയ് പ്രകടിപ്പിച്ചത്. കാറ്റെല്‍ 3 ബി പേപ്പറില്‍ 162 പോയിന്റാണ് സ്‌കോര്‍ ചെയ്തത്. ഇതുവരെയുള്ള പ്രവേശകരില്‍ 1% മാത്രം നേടിയിട്ടുള്ള നേട്ടമാണിത്.

ഐന്‍സ്റ്റീനെ തോല്‍പ്പിച്ച മകളുടെ നേട്ടത്തില്‍ അമ്പരന്നിരിക്കുന്നവരില്‍ സ്വന്തം മാതാപിതാക്കളുമുണ്ടെന്നതാണ് അവസ്ഥ. അതേസമയം മുതിര്‍ന്നവര്‍ക്ക് പരമാവധി സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നത് 161 പോയിന്റാണ്. കുട്ടികള്‍ക്ക് 162 പേയിന്റും നേടാം.

മകളുടെ പരീക്ഷാ സ്‌കോര്‍ അറിയിക്കാന്‍ എത്തിയ കത്ത് തുറന്നപ്പോള്‍ ചന്ദ്രനിലെത്തിയ അവസ്ഥയായിരുന്നെന്ന് സ്‌നേഹാളിന്റെ മാതാപിതാക്കളായ സ്വതന്ത്രയും, നിതികയും പറയുന്നു. രാജ്യത്തെ മികച്ച പ്രകടനം കാഴ്ചതവെയ്ക്കുന്ന ഗ്രാമര്‍ സ്‌കൂളായ ഹെന്റിറ്റ ബാര്‍ണറ്റ് സ്‌കൂളിലേക്ക് പ്രവേശനം നേടിയതിന് പിന്നാലെയാണ് ഈ ഐക്യു സ്‌കോര്‍.

ഹെന്റിറ്റ ബാര്‍ണറ്റിലെ പ്രീ-എന്‍ട്രി എക്‌സാമിലെ പ്രകടനം കണ്ടാണ് മകളെ മെന്‍സ ടെസ്റ്റിന് എത്തിച്ചത്. ഇതില്‍ സ്‌നേഹാളിന് താല്‍പര്യമുണ്ടായില്ല. ഇതോടെയാണ് കുടുംബം ഒരുമിച്ച് ഒരു കറക്കത്തിന് പോകാമെന്നും ഇടയില്‍ പരീക്ഷ എഴുതാമെന്നും പിതാവ് പറയുന്നത്. എന്നാല്‍ ടെസ്റ്റിലെ ഫലം കണ്ട് സ്‌നേഹാള്‍ അത്ഭുതപ്പെടുന്നു.

മനുഷ്യകുലത്തിന് ഉപകരിക്കുന്ന തലച്ചോറുകളെ കണ്ടെത്താനാണ് മെന്‍സ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ഗവേഷണത്തെയും, ബുദ്ധി ശരിയായി ഉപയോഗിക്കാനുമാണ് ഈ അംഗങ്ങളെ വിനിയോഗിക്കുക.




കൂടുതല്‍വാര്‍ത്തകള്‍.