CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 33 Seconds Ago
Breaking Now

കൊഹ്ലിയുടെ ചലഞ്ചേറ്റെടുത്ത് കല്ലില്‍ ഉരുണ്ട് വ്യായാമം ചെയ്യുന്ന വീഡിയോയുമായി മോദി ; ഒപ്പം കുമാരസ്വാമിയെ ചലഞ്ച് ചെയ്തു

താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും അഭ്യാസവുമാണ് മോദി പങ്കുവച്ചത്.

ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുടെ ഫിറ്റ്‌നസ് വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫിറ്റ്‌നസ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഹം ഫിറ്റ് ഇന്ത്യ ഫിറ്റ് ചലഞ്ച് ക്യാമ്പെയ്‌ന്റെ ഭാഗമായി താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും അഭ്യാസവുമാണ് മോദി പങ്കുവച്ചത്.

മേയ് 23 നാണ് കൊഹ്ലിയുടെ ഫിറ്റ്‌നസ് ചലഞ്ചേറ്റെടുക്കുന്നുവെന്നും വീഡിയോ പങ്കുവയ്ക്കുമെന്നും മോദി ട്വീറ്റ് ചെയ്തത്.

തന്റെ പുലര്‍കാല വ്യായമങ്ങളിലെ ചില ദൃശ്യങ്ങളും ഇതിന് ഒപ്പം പങ്കുവയ്ക്കുന്നു. യോഗയ്ക്കു പുറമെ പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്‌നി, ജലം, വായു, ആകാശം എന്നിവയെ പ്രതിനിധീകരിക്കുന്ന കൃതിമമായ ട്രാക്കിലൂടെ നടക്കുന്നുണ്ട്. ഇത് മനസിനെ ശുദ്ധീകരിക്കുന്നതായും' അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

മോദി ഫിറ്റ്‌നസ് ചാലഞ്ചിന് വേണ്ടി മുന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി, ടേബിള്‍ ടെന്നീസ് താരം മാനിക ബത്ര എന്നിവരെ വെല്ലുവിളിച്ചിട്ടുണ്ട്.

ഫിറ്റ്‌നസ് ചാലഞ്ചിന് വിരാട് മൂന്നു പേരെ ട്വിറ്ററിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ, സഹതാരം എം എസ് ധോണി, പ്രധാനമന്ത്രി മോദി എന്നിവരെയാണ് താരം വെല്ലുവിളിച്ചത്.

ഈ ഫിറ്റ്‌നസ് ചാലഞ്ചിന് തുടക്കമിട്ടത് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ്. പുഷ് അപ്പ് ചെയുന്ന വീഡിയോ സഹിതമായിരുന്നു റാത്തോഡിന്റെ വെല്ലുവിളി. കോഹ്ലി, സൈന നെഹ്വാള്‍, ഹൃത്വിക്ക് റോഷന്‍ എന്നിവരാണ് അദ്ദേഹം വെല്ലുവിളിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.