CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 12 Seconds Ago
Breaking Now

കോമണ്‍സില്‍ എഴുന്നേറ്റ് നിന്ന് സമ്മേളനം തടസ്സപ്പെടുത്തിയ എസ്എന്‍പി നേതാവിനെ സ്പീക്കര്‍ പുറത്താക്കി; എസ്എന്‍പി അംഗങ്ങള്‍ കൂട്ടമായി സഭ ബഹിഷ്‌കരിച്ചു

സ്‌കോട്ട്‌ലണ്ടിന്റെ അധികാരങ്ങള്‍ ബ്രിട്ടന്‍ പിടിച്ചെടുക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ തല്‍ക്കാലം സമയമില്ലെന്ന് അറിയിച്ചു

സഭയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രതിഷേധിച്ച എസ്എന്‍പി നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡിനെ കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോ പുറത്താക്കി. ഇരിക്കാന്‍ ആവശ്യപ്പെട്ടത് അനുസരിക്കാതെ തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് ഇദ്ദേഹത്തോട് പുറത്ത് പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടത്. നേതാവിനെ പുറത്താക്കിയതോടെ രോഷാകുലരായ എസ്എന്‍പി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.

സ്‌കോട്ടിഷ് അധികാര കൈമാറ്റവും, ബ്രക്‌സിറ്റ് ചര്‍ച്ചകളുടെയും സമയം വെട്ടിക്കുറച്ചതിന് എതിരെ കുത്തിയിരുപ്പ് നടത്താനായിരുന്നു ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡിന്റെ നീക്കം. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും സീറ്റില്‍ ഇരിക്കാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. സ്‌കോട്ട്‌ലണ്ടിനെ ബഹുമാനിക്കാതിരിക്കാന്‍ പാര്‍ലമെന്റിന് കഴിയില്ലെന്ന് ആവശ്യപ്പെട്ട് വോട്ടിനായി ബഹളം വെച്ചതോടെയാണ് സ്പീക്കറുടെ നടപടി.

സ്‌കോട്ട്‌ലണ്ടിന്റെ അധികാരങ്ങള്‍ ബ്രിട്ടന്‍ പിടിച്ചെടുക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ തല്‍ക്കാലം സമയമില്ലെന്ന് അറിയിച്ചു. പിന്നീട് പിഎംക്യുവിന് ശേഷം വോട്ടിംഗ് നടത്താമെന്ന് പറഞ്ഞെങ്കിലും ഇയാന്‍ അടങ്ങിയില്ല. ഇതോടെയാണ് ഇദ്ദേഹത്തെ ഒരു ദിവസത്തേക്ക് സഭയില്‍ നിന്നും പുറത്താക്കിയത്. പിന്നാലെ മറ്റ് എസ്എന്‍പി അംഗങ്ങളും വാക്ക്ഔട്ട് നടത്തി.




കൂടുതല്‍വാര്‍ത്തകള്‍.