CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Hours 21 Minutes 15 Seconds Ago
Breaking Now

ലണ്ടന്‍ അക്രമങ്ങള്‍ തുടരുന്നു; ക്രോയ്ഡണ്‍ സെയിന്‍സ്ബറീസിന് മുന്നില്‍ പട്ടാപ്പകല്‍ യുവാവിന് കുത്തേറ്റു; തലസ്ഥാനം ഭീതിയില്‍

പ്രദേശത്ത് വന്‍ പോലീസ് സംഘം എത്തിയതോടെ പല ഷോപ്പുകളും അടച്ചു

ലണ്ടനിലെ അതിക്രമങ്ങള്‍ക്ക് അറുതിയില്ല. ക്രോയ്ഡണിലെ സെയിന്‍സ്ബറീസിന് മുന്നില്‍ 20-കളില്‍ പ്രായമുള്ള യുവാവിനാണ് പട്ടാപ്പകല്‍ കുത്തേറ്റത്. പരുക്കേറ്റ ഇയാളെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

ഓഫീസര്‍മാരും, ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസും സ്ഥലത്തെത്തി കുത്തേറ്റ വ്യക്തിക്ക് പ്രാഥമിക ചികിത്സ നല്‍കി. ഇതിന് ശേഷം കൂടുതല്‍ ചികിത്സകള്‍ക്കായി സൗത്ത് ലണ്ടന്‍ ആശുപത്രിയിലേക്ക് എത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളെന്നും മെട്രോപൊളിറ്റന്‍ പോലീസ് വക്താവ് അറിയിച്ചു.

അക്രമം നടന്ന സ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശത്ത് വന്‍ പോലീസ് സംഘം എത്തിയതോടെ പല ഷോപ്പുകളും അടച്ചു. മക്‌ഡൊണാള്‍ഡ്‌സിനും, ബാര്‍ക്ലെയിസ് ബാങ്കിനും സമീപമുള്ള നടപ്പാത സീല്‍ ചെയ്തിരിക്കുകയാണ്.

കുത്തേറ്റ മനുഷ്യനെ ആരോ ഓടിച്ചിടുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഇയാള്‍ പ്രദേശത്തെ ചിലരോട് രാവിലെ പണം ചോദിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തോടെ പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയപ്പെടുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.