CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 10 Seconds Ago
Breaking Now

ടെസ്‌കോ എക്‌സ്ട്രയില്‍ വികലാംഗരുടെ ടോയ്‌ലറ്റില്‍ 14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ദൃക്‌സാക്ഷികളെ തിരഞ്ഞ് പോലീസ്

മാര്‍ച്ചില്‍ നടന്ന സംഭവങ്ങള്‍ പോലീസിലോ, സെക്യൂരിറ്റി ജീവനക്കാരെയോ അറിയിച്ചിരുന്നില്ലെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ്

യോര്‍ക്ക് ക്ലിഫ്ടണ്‍ മൂറിലെ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ടോയ്‌ലറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായി. 14 വയസ്സുകാരിയെയാണ് ഇവിടുത്തെ വികലാംഗര്‍ക്കുള്ള ടോയ്‌ലറ്റില്‍ ഗുരുതരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. സംഭവത്തിന്റെ ദൃക്‌സാക്ഷികളെ തിരയുകയാണ് പോലീസ് ഇപ്പോള്‍.

വെളുത്ത കൗമാരക്കായിയായ പെണ്‍കുട്ടിയെ മുതിര്‍ന്ന വെളുത്ത കൗമാരക്കാരനായ ആണ്‍കുട്ടിക്കൊപ്പം കണ്ടവരുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. മാര്‍ച്ചില്‍ നടന്ന സംഭവങ്ങള്‍ പോലീസിലോ, സെക്യൂരിറ്റി ജീവനക്കാരെയോ അറിയിച്ചിരുന്നില്ലെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് വ്യക്തമാക്കി.

സൂപ്പര്‍മാര്‍ക്കറ്റില്‍ ഈ സമയത്ത് എത്തിയവര്‍ ഇവരെ കണ്ടിട്ടുണ്ട്. ഇവരില്‍ നിന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ കേസ് മുന്നോട്ട് പോകുമെന്നാണ് ഡിറ്റക്ടീവ്‌സ് കരുതുന്നത്. ഇരയുമായി സംസാരിച്ച പ്രായമായ ദമ്പതികളെ കണ്ടെത്താന്‍ കഴിയുമെന്നും പോലീസ് പ്രതീക്ഷിക്കുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.